Latest NewsUAENewsInternationalGulf

മൂന്ന് വർഷത്തിനിടെ ദുബായിൽ വിതരണം ചെയ്തത് 1,51,600 ഗോൾഡൻ വിസ

ദുബായ്: 3 വർഷത്തിനിടെ ദുബായിൽ വിതരണം ചെയ്തത് 1,51,600 ഗോൾഡൻ വിസകൾ. ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്‌സാണ് ഇക്കാര്യം അറിയിച്ചത്. 2019 മുതൽ 2022 വരെയുള്ള കാലയളവിലാണ് ദുബായിൽ മാത്രം 1.5 ലക്ഷത്തിലേറെ ദീർഘകാല വിസ നൽകിയത്.

Read Also: ഭീകരവാദത്തെ നേരിടാന്‍ കഴിയുംവിധം ഇന്ത്യ പുരോഗതി കൈവരിച്ചിട്ടുണ്ട്: തീവ്രവാദത്തിന് മതവുമായി ബന്ധമില്ലെന്ന് അമിത് ഷാ

കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖർക്കാണ് യുഎഇ ഗോൾഡൻ വിസ സമ്മാനിക്കുന്നത്. 10 വർഷമാണ് യുഎഇ ഗോൾഡൻ വിസയുടെ കാലാവധി.

ഡോക്ടർമാർ, എൻജിനീയർമാർ തുടങ്ങി വിവിധ മേഖലകളിലെ വിദഗ്ധർ, നിക്ഷേപകർ, ശാസ്ത്ര, സാങ്കേതിക മേഖലകളിൽ വൈദഗ്ധ്യം തെളിയിച്ചവർ, മികവു പുലർത്തുന്ന വിദ്യാർത്ഥികൾ, സ്വയം സംരംഭകർ തുടങ്ങി വ്യത്യസ്ത മേഖലകളിലുള്ളവർക്കും ഗോൾഡൻ വിസ ലഭിക്കും. മലയാളികൾ ഉൾപ്പെടെ നിരവധി പേർ ഇത്തവണ ഗോൾഡൻ വിസ നേടിയിട്ടുണ്ട്.

Read Also: ലഹരി ഉപയോഗത്തെ കുറിച്ച് ബോധവൽക്കരണം നൽകുന്ന വ്യക്തി, മയക്കുമരുന്നും തോക്കുമായി ‘വിക്കി തഗ്ഗ്’ കുടുങ്ങുമ്പോൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button