Latest NewsNewsTechnology

വ്യാജ രേഖകളും എക്സ്പീരിയൻസ് സർട്ടിഫിക്കറ്റുകളും ഹാജരാക്കി, ജീവനക്കാർക്കെതിരെ കടുത്ത നടപടി സ്വീകരിച്ച് ആക്സെഞ്ചർ ഇന്ത്യ

ഉദ്യോഗാർത്ഥികൾ വ്യാജ ജോലി വാഗ്ദാനവുമായി ബന്ധപ്പെട്ടുള്ള സന്ദേശങ്ങളോട് ജാഗ്രത പുലർത്തണമെന്നും കമ്പനി നിർദ്ദേശിച്ചിട്ടുണ്ട്

വ്യാജ രേഖകളും എക്സ്പീരിയൻസ് സർട്ടിഫിക്കറ്റുകളും സമർപ്പിച്ച് ജോലിയിൽ പ്രവേശിച്ച ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ച് സോഫ്റ്റ്‌വെയർ കമ്പനിയായ ആക്സെഞ്ചർ ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, ഇത്തരത്തിൽ ജോലി നേടിയ എല്ലാ ജീവനക്കാരെയും പിരിച്ചുവിട്ടിട്ടുണ്ട്. കർശനമായ ബിസിനസ് എത്തിക്സ് കോഡിന് കീഴിലാണ് ആക്സെഞ്ചർ ഇന്ത്യയുടെ പ്രവർത്തനം.

ഐടി മേഖലയിൽ നിരവധി ആളുകൾ തൊഴിൽ നേടാൻ ആഗ്രഹിക്കുന്നുണ്ട്. അതിനാൽ, ഉദ്യോഗാർത്ഥികൾ വ്യാജ ജോലി വാഗ്ദാനവുമായി ബന്ധപ്പെട്ടുള്ള സന്ദേശങ്ങളോട് ജാഗ്രത പുലർത്തണമെന്നും കമ്പനി നിർദ്ദേശിച്ചിട്ടുണ്ട്. ആക്സെഞ്ചർ ഇന്ത്യയിൽ ജോലി ലഭിക്കുന്നതിനായി ചില ഏജൻസികളും വ്യക്തികളും പണം ആവശ്യപ്പെടുന്നതായി കമ്പനിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കൂടാതെ, ആക്സെഞ്ചർ ഇന്ത്യയിലെ നിയമനം പൂർണമായും മെറിറ്റ് അടിസ്ഥാനത്തിലാണ് നടത്തുകയെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

Also Read: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരെ നിരീക്ഷിക്കാനൊരുങ്ങി സെബി

shortlink

Related Articles

Post Your Comments

Related Articles


Back to top button