Latest NewsUAENewsInternationalGulf

ബഹ്‌റൈൻ രാജാവുമായി കൂടിക്കാഴ്ച്ച നടത്തി ശൈഖ് മുഹമ്മദ്

അബുദാബി: ബഹ്റൈൻ രാജാവുമായി കൂടിക്കാഴ്ച്ച നടത്തി യുഎഇ
വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. വിവിധ മേഖലകളിൽ യുഎഇയും ബഹ്റൈനും തമ്മിലുള്ള ബന്ധം കൂടുതൽ വർദ്ധിപ്പിക്കുന്നതിനെ കുറിച്ച് ഇരുവരും ചർച്ച ചെയ്തു. ഇരു രാജ്യങ്ങളിലെയും ജനങ്ങൾക്ക് പ്രയോജനം ചെയ്യുന്ന വിവിധ വിഷയങ്ങളെ കുറിച്ചും നേതാക്കൾ ചർച്ച ചെയ്തു.

Read Also: ‘ക്രിമിനലുകള്‍ക്ക് തണല്‍ ഒരുക്കുന്ന മന്ത്രിമാരും ഉദ്യോഗസ്ഥരും പെരുകുമ്പോള്‍ ഡിജെ പാര്‍ട്ടികളില്‍ അഴിഞ്ഞാട്ടം ഉണ്ടാകും’

ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബായ് ഉപഭരണാധികാരിയും യുഎഇ ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയുമായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തുടങ്ങിയവരും കൂടിക്കാഴ്ച്ചയിൽ പങ്കെടുത്തിരുന്നു.

Read Also: വ്യാജ രേഖകളും എക്സ്പീരിയൻസ് സർട്ടിഫിക്കറ്റുകളും ഹാജരാക്കി, ജീവനക്കാർക്കെതിരെ കടുത്ത നടപടി സ്വീകരിച്ച് ആക്സെഞ്ചർ ഇന്ത്യ

shortlink

Related Articles

Post Your Comments

Related Articles


Back to top button