KasargodKeralaNattuvarthaLatest NewsNews

ചി​ട്ടി ത​ട്ടി​പ്പ് നടത്തി വി​ദേ​ശ​ത്തേ​ക്ക് ക​ട​ക്കാ​ന്‍ ശ്ര​മം : പ്രതി അറസ്റ്റിൽ

പാ​ല​ക്കു​ന്ന് മു​തി​യ​ക്കാ​ല്‍ ക​ണ്ണോ​ല്‍ ഹൗ​സി​ല്‍ എ.​എം നി​ധീ​ഷ് (32) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്

കാ​സ​ര്‍​ഗോ​ഡ്: കാ​സ​ര്‍​ഗോ​ട്ടെ ചി​ട്ടി ത​ട്ടി​പ്പ് കേ​സി​ല്‍ പ്ര​തി​യാ​യ യു​വാ​വ് വി​ദേ​ശ​ത്തേ​ക്ക് ക​ട​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പൊലീസ് പിടിയിൽ. പാ​ല​ക്കു​ന്ന് മു​തി​യ​ക്കാ​ല്‍ ക​ണ്ണോ​ല്‍ ഹൗ​സി​ല്‍ എ.​എം നി​ധീ​ഷ് (32) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ​ച്ചാണ് ഇയാൾ പി​ടി​യി​ലാ​യത്.

Read Also : തൃശൂരിൽ സ്വിഫ്റ്റ് എയർബസ് അപകടത്തിൽപ്പെട്ടു : പതിനഞ്ച് പേർക്ക് പരിക്ക്

2019-ല്‍ ​കാ​സ​ര്‍​ഗോ​ഡ് ബാ​ങ്ക് റോ​ഡി​ല്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ച ച​ന്ദ്ര​ഗി​രി ചി​ട്ടി ക​മ്പ​നി​യു​ടെ പേ​രി​ല്‍ നി​ര​വ​ധി നി​ക്ഷേ​പ​ക​രി​ല്‍ നി​ന്നാ​യി എ​ട്ടു​കോ​ടി​യോ​ളം രൂ​പ പി​രി​ച്ചെ​ടു​ത്ത് ത​ട്ടി​പ്പ് ന​ട​ത്തി​യെന്നാ​ണ് പ​രാ​തി. കൂ​ടു​ത​ല്‍ ലാ​ഭം വാ​ഗ്ദാ​നം ചെ​യ്താ​ണ് നി​ക്ഷേ​പ​ക​രെ ആ​ക​ര്‍​ഷി​ച്ച​ത്. പി​ന്നീ​ട് നി​ക്ഷേ​പി​ച്ച തു​ക​യോ ലാ​ഭ​മോ ന​ല്‍​കാ​തെ വ​ഞ്ചി​ച്ചു​വെ​ന്നാ​ണ് പ​രാ​തി.

Read Also : ബാ​ങ്കി​ൽ പോ​യി മ​ട​ങ്ങി​യ നി​ർ​മാ​ണ തൊ​ഴി​ലാ​ളി റോഡിൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു

സം​ഭ​വ​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട മ​റ്റു നാ​ലു​പേ​രെ പൊ​ലീ​സ് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്. ഇ​വ​ര്‍ നേ​ര​ത്തേ വി​ദേ​ശ​ത്തേക്ക് കടന്നതായാണ് വിവരം. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button