KeralaLatest NewsNews

കക്കൂസ് വെട്ടാൻ പോയാലും അഭിമാനമെന്ന പ്രസ്താവനയിൽ നിന്നും പിന്നോട്ടില്ല: വീണ്ടും കുറിപ്പുമായി പ്രിയ വർഗീസ്

കണ്ണൂര്‍: നിയമന വിവാദത്തില്‍ കെ കെ രാഗേഷിന്റെ പേര് വലിച്ചിഴച്ചതിനെതിരെയും മാധ്യമ വാർത്തകൾക്കെതിരെയും ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പ് പ്രിയ വര്‍ഗീസ് പിൻവലിച്ചിരുന്നു. പോസ്റ്റ് പിൻവലിച്ചത് കോടതി അലക്ഷ്യം ആണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തപ്പോഴാണെന്ന ന്യായീകരണവുമായി പ്രിയ രംഗത്ത്. ഭരണഘടനയും കോടതികളും കൂടി ഇല്ലാതായാൽ പിന്നെ ഇന്നത്തെ ഇന്ത്യയിൽ എന്താണ് ബാക്കിയുള്ളതെന്ന് പ്രിയ ചോദിക്കുന്നു.

കണ്ണൂര്‍ സര്‍വ്വകലാശാല അസോസിയേറ്റ് പ്രൊഫസറായുള്ള പ്രിയ വര്‍ഗീസിന്റെ നിയമനം റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി നടപടിക്ക് പിന്നാലെയായിരുന്നു പ്രതികരണം. ‘പാലോറ മാത മുതല്‍ പുഷ്പന്‍ വരെയുള്ള ഈ പ്രസ്ഥാനത്തില്‍ കെ കെ രാഗേഷ് എന്നത് എപ്പൊ വേണമെങ്കിലും ഒരു പൂവ് വീഴുമ്പോലെ വീഴാവുന്ന ഒരാളാണെന്ന് കാണാന്‍ നിങ്ങള്‍ പഠിച്ച സ്‌കൂളുകളില്‍ ഒന്നും വാങ്ങാന്‍ കിട്ടുന്ന കണ്ണട വെച്ചാല്‍ പറ്റില്ല എന്നറിയാം. എങ്കിലും യഥാര്‍ത്ഥ കാഴ്ച ഇല്ലാതാവുന്നില്ല. അത് പറഞ്ഞു എന്ന് മാത്രം’, പ്രിയ ഇന്നലെ കുറിച്ചിരുന്നു.

പ്രിയ വർഗീസിന്റെ പുതിയ ഫേസ്‌ബുക്ക് പോസ്റ്റ്:

പിൻവലിച്ചത് കോടതി അലഷ്യം എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തപ്പഴാണ്. സാങ്കേതികമായിട്ടാണെങ്കിലും അങ്ങിനെ വരരുതല്ലോ. ഭരണഘടനയും കോടതികളും കൂടി ഇല്ലാതായാൽ പിന്നെ എന്തുണ്ട് ഇന്നത്തെ ഇന്ത്യയിൽ ബാക്കി. അതുകൊണ്ട് മാത്രം.നാഷണൽ സർവീസ് സ്കീമിനു വേണ്ടി കുഴിയല്ല കക്കൂസ് വെട്ടാൻ പോയാലും അഭിമാനം എന്ന പ്രസ്താവനയിൽ നിന്ന് ഒരിഞ്ച് പോലും പിന്നോട്ടില്ല 🙏🏻Not me but you എന്ന എൻ. എസ്. Motto മലയാളത്തിൽ “വ്യക്തിയല്ല സമൂഹമാണ് പ്രധാനം “എന്നാണ് ഉപയോഗിക്കാറുള്ളത് എന്ന് പോലും അറിയാത്ത മാധ്യമ വാർത്തകൾ തന്നെയാണ് എൻ. എസ്. എസ് ന്റെ പ്രസക്തിയെ അടിവരയിട്ട് ഉറപ്പിക്കുന്നത്. എൻ. എസ്. എസ് പ്രവർത്തനപരിചയമില്ലാത്ത വിദ്യാഭ്യാസം എത്ര ശുഷ്കമായിരിക്കും എന്നതിന് അതിലും വലിയ ഉദാഹരണം വേണോ.

shortlink

Related Articles

Post Your Comments

Related Articles


Back to top button