KeralaLatest NewsNews

അതിക്രമം നടത്തിയ കേസിൽ എ.എസ്‌.ഐയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

വയനാട്: അമ്പലവയലിൽ പോക്‌സോ കേസ് ഇരയ്‌ക്കെതിരെ അതിക്രമം നടത്തിയ കേസിൽ എ.എസ്‌.ഐ ടി.ജി ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. കൽപ്പറ്റ പോക്‌സോ കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.

പോക്‌സോ കേസ് ഇരയെ തെളിവെടുപ്പിന് കൊണ്ടുപോകുന്നതിനിടയിൽ മോശമായി പെരുമാറിയെന്നാണ് കേസ്. തെളിവെടുപ്പിനിടെ കുട്ടിയെ ഫോട്ടോ ഷൂട്ടിന് നിർബന്ധിച്ചെന്നും പരാതിയിൽ പറയുന്നു. നിലവിൽ എ.എസ്‌.ഐ സസ്‌പെൻഷനിലാണ്. കേസിൽ എസ്‌.ഐ സോബിനും വനിതാ പോലീസ് ഉദ്യോഗസ്ഥയ്‌ക്കുമെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

പോലിസിന്റെ സാന്നിധ്യത്തിൽ മൈസൂരുവിൽ തെളിവെടുപ്പിന് കൊണ്ടുപോകും വഴിയാണ് 17-കാരിയോട് എ.എസ്‌.ഐ മോശമായി പെരുമാറിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button