KeralaLatest News

കൊച്ചിയിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ ആക്രമിച്ചു: ഇടുക്കി സ്വദേശി വധശ്രമത്തിന് അറസ്റ്റിൽ

എറണാകുളം: കൊച്ചിയിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറിനെതിരെ ആക്രമണം. കഴിഞ്ഞ ദിവസം രാത്രി കൊച്ചി ഗോശ്രീ പാലത്തിൽ വാഹനം തടഞ്ഞു നിർത്തിയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ ഇടുക്കി ഉടുമ്പൻചോല സ്വദേശി ടിജോയെ മുളവുകാട് പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ ടിജോ കണ്ടെയ്ന‍ർ ലോറി ഡ്രൈവറാണെന്നാണ് വിവരം. ടിജോയെ ചോദ്യം ചെയ്ത് വരികയാണ്.

ഇയാൾക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു .ചീഫ് ജസ്റ്റിസ് എസ് മണികുമാർ വിമാനത്താവളത്തിൽ നിന്ന് വീട്ടിലേക്ക് മടങ്ങവെയായിരുന്നു ഔദ്യോഗിക വാഹനം തടഞ്ഞ് നിർത്തിയത്. ഇത് തമിഴ്നാടല്ല എന്ന് ആക്രോശിച്ചായിരുന്നു ആക്രമണം.  അക്രമി ചീഫ് ജസ്റ്റിസിനെ അസഭ്യം പറഞ്ഞതായും ഗൺമാൻ നൽകിയ പരാതിയിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button