Latest NewsNewsIndia

കേന്ദ്ര സര്‍ക്കാരിന്റെ പബ്ലിക് പ്രോവിഡന്റ് പദ്ധതിയെ കുറിച്ച് അറിയാം

ന്യൂഡല്‍ഹി: ജനങ്ങളുടെ ലഘുസമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ പബ്ലിക് പ്രോവിഡന്റ് ഫണ്ട് പദ്ധതി ആരംഭിച്ചത്. ഇതില്‍ നിക്ഷേപിക്കുന്നവര്‍ക്ക് നികുതി ഇളവ് ലഭിക്കുമെന്നതിനാല്‍ ഈ ഉദ്ദേശ്യത്തോടെ നിക്ഷേപം നടത്തുന്നവരും കുറവല്ല. നിലവില്‍ 7.1 ശതമാണ് പിപിഎഫിന്റെ വാര്‍ഷിക പലിശനിരക്ക്.

Read Also: ശൈത്യകാലത്ത് നിങ്ങളുടെ നരച്ച മുടിയെ ചികിത്സിക്കാൻ സഹായിക്കുന്ന വീട്ടുവൈദ്യങ്ങൾ ഇവയാണ്: മനസിലാക്കാം

15 വര്‍ഷമാണ് കാലാവധി. അതിന് ശേഷവും നിക്ഷേപകന്റെ ഇഷ്ടാനുസരണം കാലാവധി നീട്ടാവുന്നതാണ്. അഞ്ചുവര്‍ഷം കൂടുമ്പോള്‍ പുതുക്കാവുന്ന നിലയിലാണ് പദ്ധതി. ഇതിനായി ഫോം 16-എച്ച് എന്ന പേരിലുള്ള പുതുക്കല്‍ ഫോം പൂരിപ്പിച്ച് നല്‍കണം. പ്രതിവര്‍ഷം 500 രൂപ അടച്ചും പദ്ധതിയില്‍ ചേരാവുന്നതാണ്. പ്രതിവര്‍ഷം പരമാവധി ഒന്നരലക്ഷം രൂപ വരെ നിക്ഷേപിക്കാവുന്നതുമാണ്.

നഷ്ടസാധ്യത കുറവാണ്, നികുതി ഇളവ് ലഭിക്കും, മെച്ചപ്പെട്ട പലിശനിരക്ക് എന്നിവയാണ് ഇതിലേക്ക് ആകര്‍ഷിക്കുന്ന ഘടകങ്ങള്‍. ഉദാഹരണമായി 25-ാം വയസില്‍ ഈ പദ്ധതിയില്‍ ചേരുന്ന നിക്ഷേപകന്‍ മാസംതോറും 5000 രൂപ വീതം അടയ്ക്കുകയാണെങ്കില്‍ 15 വര്‍ഷം കഴിയുമ്പോള്‍ 16ലക്ഷത്തില്‍പ്പരം രൂപ ലഭിക്കും. ഒന്‍പത് ലക്ഷം രൂപയാണ് നിക്ഷേപമായി വരിക. പലിശ സഹിതം കാലാവധി തീരുമ്പോള്‍ 16,27,284 രൂപയാണ് ലഭിക്കുക. ഏകദേശം ഏഴേകാല്‍ ലക്ഷം രൂപയുടെ നേട്ടമാണ് നിക്ഷേപന് എത്തിച്ചേരുക.

മാസംതോറും 5000 രൂപ വീതം 37 വര്‍ഷം അടയ്ക്കുകയാണെങ്കില്‍ ഒരു കോടിയില്‍പ്പരം രൂപ സമ്പാദിക്കാനും ഈ പദ്ധതി വഴി സാധിക്കും. ഇക്കാലയളവില്‍ 22 ലക്ഷം രൂപയാണ് നിക്ഷേപമായി വരിക. എന്നാല്‍ പലിശ സഹിതം ഒരുലക്ഷത്തില്‍പ്പരം രൂപയാണ് ലഭിക്കുക. 83ലക്ഷം രൂപയുടെ നേട്ടമാണ് ഉണ്ടാവുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button