Latest NewsNewsTechnology

ഓപ്പോ റെനോ 9 സീരീസിലെ ഫീച്ചർ വിവരങ്ങൾ പുറത്തുവിട്ടു, കൂടുതൽ വിവരങ്ങൾ അറിയാം

ഓപ്പോ റെനോ 9 സീരീസിൽ സോണിയുടെ 50 മെഗാപിക്സൽ സെൻസറാണ് നൽകിയിട്ടുള്ളത്

ജനപ്രിയ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഓപ്പോയുടെ റെനോ 9 സീരീസിൽ എത്തുന്ന ഹാൻഡ്സെറ്റുകളുടെ ഫീച്ചർ വിവരങ്ങൾ പുറത്തുവിട്ടു. ഓപ്പോ റെനോ 9, ഓപ്പോ റെനോ 9 പ്രോ, ഓപ്പോ റെനോ 9 പ്രോ+ എന്നീ സ്മാർട്ട്ഫോണുകളാണ് നവംബർ 24 വ്യാഴാഴ്ച ചൈനീസ് വിപണിയിൽ അവതരിപ്പിക്കുന്നത്. ഇവയുടെ സ്റ്റോറേജ്, മെമ്മറി കോൺഫിഗറേഷൻ തുടങ്ങിയ വിവരങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ഫീച്ചറുകൾ പരിചയപ്പെടാം.

ഓപ്പോ റെനോ 9 സീരീസിൽ സോണിയുടെ 50 മെഗാപിക്സൽ സെൻസറാണ് നൽകിയിട്ടുള്ളത്. ഫോട്ടോഗ്രാഫിക്ക് പ്രാധാന്യം നൽകുന്നവർക്ക് മികച്ച ഓപ്ഷനാണ് ഈ സ്മാർട്ട്ഫോണുകൾ. മെച്ചപ്പെട്ട നൈറ്റ് ഫോട്ടോഗ്രാഫി വാഗ്ദാനം ചെയ്യുന്നുണ്ട്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനും ലഭ്യമാണ്.

Also Read: സർക്കാർ പദ്ധതിയിലെ വീടിന്റെ പേരിൽ പണംതട്ടിപ്പ്: തെലങ്കാന മന്ത്രിയുടെ പി എയുടെ മകന്‍ തൂങ്ങി മരിച്ചു

ഓപ്പോ റെനോ 9 മോഡൽ 8 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജിലും, ഓപ്പോ റെനോ 9 പ്രോ മോഡൽ 16 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജിലും വാങ്ങാൻ സാധിക്കും. ഈ രണ്ട് മോഡലുകൾക്കും 4,500 എംഎഎച്ച് ബാറ്ററി ലൈഫ് ലഭ്യമാണ്. അതേസമയം, ഓപ്പോ റെനോ പ്രോ+ വേരിയന്റ് 16 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജ് ഓപ്ഷനിലാണ് വാങ്ങാൻ സാധിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button