Latest NewsNewsFootballSports

എവേ കിറ്റില്‍ നിന്ന് ‘ലവ്’ നീക്കം ചെയ്യാൻ ഫിഫ: കടുത്ത നിരാശയുണ്ടെന്ന് ബെൽജിയം

ദോഹ: ഖത്തർ ലോകകപ്പില്‍ ഉപയോഗിക്കുന്ന എവേ കിറ്റില്‍ നിന്ന് ‘ലവ്’ എന്ന വാക്ക് നീക്കം ചെയ്യണമെന്ന് ബെല്‍ജിയം ദേശീയ ടീമിനോട് ആവശ്യപ്പെട്ട് ഫിഫ. ബെല്‍ജിയം ടീമിന്‍റെ എവേ കിറ്റിന്‍റെ കോളറിലാണ് ‘ലവ്’ എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, ‘വണ്‍ ലവ്’ ക്യാമ്പയിനുമായി ഈ കിറ്റിന് ഒരു ബന്ധവും ഇല്ലെന്നാണ് ബെൽജിയം ഫുട്ബോള്‍ അസോസിയേഷൻ വ്യക്തമാക്കുന്നത്.

അതേസമയം, ‘ലവ്’ എന്ന വാക്ക് നീക്കം ചെയ്താൽ മാത്രമേ ജേഴ്‌സി ധരിക്കാൻ അനുവദിക്കൂവെന്ന് ഫിഫ ബെൽജിയം ഫുട്ബോള്‍ അസോസിയേഷനെ അറിയിച്ചു. കടുത്ത നിരാശയുണ്ടെന്നാണ് ഫിഫയുടെ നിലപാടിനോട് ബെല്‍ജിയം പ്രതികരിച്ചിട്ടുള്ളത്. ഫിഫയുടെ ആവശ്യങ്ങൾ ബെല്‍ജിയം അംഗീകരിച്ചാൽ ഇനി കിറ്റ് നിർമ്മാതാക്കളായ അഡിഡാസിൽ നിന്ന് പുതിയ ഷർട്ടുകൾ ഉണ്ടാക്കി ഖത്തറിലേക്ക് അയക്കേണ്ടി വരും.

അതേസമയം, ഫിഫ നിലപാട് കടുപ്പിച്ചതോടെ വണ്‍ ലവ് ആം ബാന്‍ഡ് ധരിക്കുന്നതില്‍ നിന്ന് യൂറോപ്യന്‍ ടീമുകള്‍ പിന്മാറിയിരുന്നു. വണ്‍ ലവ് ആം ബാന്‍ഡ് ധരിച്ച് കളത്തിലിറങ്ങുന്ന ടീമുകളുടെ ക്യാപ്റ്റന്മാര്‍ക്ക് അപ്പോള്‍ തന്നെ മഞ്ഞ കാര്‍ഡ് നല്‍കുമെന്ന് ഫിഫ പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് യൂറോപ്യന്‍ ടീമുകള്‍ തീരുമാനത്തില്‍ നിന്ന് പിന്മാറുകയാണെന്ന് അറിയിച്ചിരിക്കുന്നത്.

Read Also:- സംസ്ഥാനത്ത് മില്‍മ പാലിന്റെ വില വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം: പുതുക്കിയ വില ഡിസംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

തങ്ങളുടെ ക്യാപ്റ്റൻമാർ കളിക്കളത്തിൽ ആം ബാൻഡ് ധരിച്ചാൽ കായിക ഉപരോധം ഏർപ്പെടുത്തുമെന്ന് ഫിഫ വ്യക്തമാക്കിയെന്ന് ഇംഗ്ലണ്ട്, വെയിൽസ്, ബെൽജിയം, ഡെൻമാർക്ക്, ജർമ്മനി, നെതർലാൻഡ്‌സ്, സ്വിറ്റ്‌സർലൻഡ് എന്നീ ഫുട്‌ബോൾ അസോസിയേഷനുകള്‍ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button