Latest NewsUAENewsInternationalGulf

യുഎഇയിൽ ശക്തമായ മഴ: ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം

ഷാർജ: യുഎഇയിൽ ശക്തമായ മഴ. ഷാർജ, ഫുജൈറ ഉൾപ്പെടെ യുഎഇയുടെ വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. മിർബഹ്, റാഫിസ ഡാം എന്നിവിടങ്ങളിൽ മഴ ശക്തമായിരുന്നു. ഇവിടെ റോഡുകളിലെല്ലാം മഴവെള്ളം കെട്ടിനിന്ന് ഗതാഗത തടസ്സമുണ്ടായി.

Read Also: ജ്വല്ലറികളിലും റിയല്‍ എസ്‌റ്റേറ്റ് കേന്ദ്രങ്ങളിലും ആദായ നികുതി വകുപ്പ് റെയ്ഡ്: കോടികളുടെ ക്രമക്കേട് കണ്ടെത്തി

പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിർദ്ദേശം നൽകി. ഇവിടങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച്ച മുതൽ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് നേരത്തെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. നവംബർ 23, ബുധനാഴ്ച വരെ രാജ്യത്തെ കാലാവസ്ഥയിൽ വ്യതിയാനം ഉണ്ടാകാനിടയുള്ളതായി കാലാവസ്ഥാ വിദഗ്ധർ പ്രവചിച്ചിരുന്നു.

തെക്കുകിഴക്കൻ ദിശയിൽ നിന്നുള്ള ന്യൂനമർദ്ദത്തിനൊപ്പം, തെക്കുകിഴക്കൻ ദിശയിൽ നിന്നും, വടക്കുകിഴക്കൻ ദിശയിൽ നിന്നും ഈർപ്പമുള്ള കാറ്റിനും സാധ്യതയുണ്ട്. ഇതിനാൽ യുഎഇയുടെ തീരപ്രദേശങ്ങളിലും, പടിഞ്ഞാറൻ പ്രദേശങ്ങളിലും ഈ കാലയളവിൽ മഴ ലഭിക്കാനിടയുണ്ടെന്നും കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കി.

Read Also: നാൽക്കവലകളിലെ യെല്ലോ ബോക്‌സിൽ വാഹനം നിർത്തിയിടരുത്: അറിയിപ്പുമായി അബുദാബി പോലീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button