KeralaLatest NewsFootballInternational

ഇനിയെങ്കിലും അർജന്റീന ഫാൻസ് അവരുടെ അഹങ്കാരം കുറയ്ക്കണം’: ട്രോളുമായി യാക്കോബായ വൈദികൻ

ലോകമെമ്പാടുമുള്ള അ‌ർജ​ന്റീന ആരാധകരുടെ എല്ലാ പ്രതീക്ഷകളെയും കാറ്റിൽ പറത്തിയാണ് സൗദി അറേബ്യ ഇന്നലെ അർജ​ന്റീനയ്ക്കെതിരെ അട്ടിമറി വിജയം നേടിയത്. അ‌ർജ​ന്റീനയുടെ ഞെട്ടിക്കുന്ന തോൽവിയുടെ ഷോക്കിലാണ് ഫുട്ബോൾ ലോകം. ലോകകപ്പിലെ ആദ്യ പോരിൽ സൗ​ദി അറേബ്യയെ നേരിടാനിറങ്ങിയ മെസിയും സംഘവും 2-1ന്റെ തോൽവിയാണ് ഏറ്റുവാങ്ങിയത്. സോഷ്യൽ മീഡിയയിൽ വൻ തോതിലാണ് തോൽവിയെക്കുറിച്ചുള്ള ട്രോളുകൾ നിറയുന്നത്.

ബ്രസീൽ ആരാധകരാണ് അർജന്റീനയെ ട്രോളാൻ മുന്നിൽ നിൽക്കുന്നത്. ഇപ്പോഴിതാ തോൽവി പ്രതിപാദിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് യാക്കോബായ വൈദികൻ ​ഗീവർ​ഗീസ് മാർ കൂറിലോസ്. ബ്രസീൽ ടീമിന്റെ ആരാധകരനായ അദ്ദേഹം അർജന്റീന ഫാൻസിനോട് ഇനിയെങ്കിലും അഹങ്കാരം കുറയ്ക്കു എന്നാണ് ഉപദേശിക്കുന്നത്. ഫെയ്സ്ബുക്കിലായിരുന്നു വൈദികന്റെ കുറിപ്പ്.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം:

ഇപ്പോൾ എന്തായി? ഇനിയെങ്കിലും അർജന്റീന ഫാൻസ് അവരുടെ അഹങ്കാരം അല്പം കുറയ്ക്കണം. ഞങ്ങൾ ബ്രസീൽ ഫാൻസിനെ കണ്ടു പഠിക്ക്…കാത്തിരിക്കു… ഇനിയുള്ള ദിവസങ്ങളിൽ കളിക്കളത്തിൽ സാമ്പാ നൃത്തച്ചുവടുകൾ… #ബ്രസീൽ

 

shortlink

Related Articles

Post Your Comments

Related Articles


Back to top button