Latest NewsNewsLife Style

ദിവസവും ഒരു സ്പൂൺ നെയ്യ് കഴിക്കൂ; ഗുണങ്ങൾ നിരവധിയാണ്

അടുക്കളകളിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണ പദാർത്ഥങ്ങളിൽ ഒന്നാണ് നെയ്യ്. നാം നിത്യവും കഴിക്കുന്ന  വായിൽ രുചിയൂറുന്ന ഒട്ടുമിക്ക പലഹാരങ്ങളിൽ വരേ നെയ്യ് ഒരു പ്രധാന ചേരുവയാണ്. നിത്യവുമുള്ള നിങ്ങളുടെ ഭക്ഷണക്രമത്തിൽ ശുദ്ധീകരിച്ച എണ്ണകളുടെ ഉപയോഗത്തിന് പകരം നെയ്യ് തിരഞ്ഞെടുക്കുന്നത് പാചകത്തിലും ആരോഗ്യത്തിലും നല്ല രീതിയിലുള്ള മാറ്റങ്ങൾ കൊണ്ടുവരുന്നതിന് സഹായിക്കും.

ശരീരഭാരം വർദ്ധിപ്പിക്കുന്ന ഉൽപ്പന്നമായാണ് ആളുകൾ നെയ്യിനെ കണക്കാക്കുന്നതെങ്കിലും കൃത്യമായി കഴിച്ചാൽ അത് ആരോ​ഗ്യത്തിന് ദോഷം ചെയ്യില്ല. നെയ്യിൽ ഒമേഗ-3, ഒമേഗ-6 ഫാറ്റി ആസിഡുകളുടെ സാന്നിധ്യം ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ നമ്മെ സഹായിക്കുന്നു.

നെയ്യിൽ നല്ല അളവിൽ ആരോഗ്യകരമായ കൊഴുപ്പുകൾ, വിറ്റാമിൻ എ, ഇ, ഡി എന്നിവ അടങ്ങിയിട്ടുണ്ട്. നമ്മുടെ ശരീരം ശരിയായി പ്രവർത്തിക്കാൻ ആവശ്യമായ പ്രധാന പോഷകങ്ങൾ ഇവയെല്ലാം. നെയ്യിൽ ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. അവ നല്ല കൊഴുപ്പുകളും തലച്ചോറിന്റെയും ഹൃദയത്തിന്റെയും ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് അത്യാവശ്യമാണ്. ഇത് ശരീരത്തിന് വളരെയധികം ഊർജം നൽകുകയും ചെയ്യുന്നു.

ശരീരത്തിലെ അവശ്യ ഫാറ്റി ആസിഡുകളായ ബ്യൂട്ടിറിക് ആസിഡുകളും മീഡിയം ചെയിൻ ട്രൈഗ്ലിസറൈഡുകളും കൊണ്ട് നിറഞ്ഞിരിക്കുന്ന ഒന്നാണ് നെയ്യ്. നെയ്യിലെ ഒമേഗ ഫാറ്റി ആസിഡുകൾ ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു.

നെയ്യിലെ വിറ്റാമിൻ എ യുടെ സാന്നിധ്യം കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള മികച്ച പോഷകമാണ്. കണ്ണിലെ ഈർപ്പത്തിൻ്റെ അളവും ശരീരത്തിലെ വിറ്റാമിൻ എ യുടെ സാന്നിധ്യവും നമ്മുടെ കണ്ണുകളിലെ ആരോഗ്യനിലയെ ആശ്രയിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ മെച്ചപ്പെട്ട കാഴ്ചശക്തിയും കണ്ണിന്റെ ആരോഗ്യവും നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇനിമുതൽ നിങ്ങളുടെ ഭക്ഷണ ക്രമത്തിൽ നെയ്യ് ഉൾപ്പെടുത്താൻ ആരംഭിക്കുക.

നിങ്ങൾക്ക് മലബന്ധം ഉണ്ടെങ്കിൽ രാത്രി കിടക്കുന്നതിന് മുമ്പ് ഒരു ടേബിൾ സ്പൂൺ നെയ്യ് കഴിക്കുക. നിങ്ങളുടെ ദഹനനാളത്തെ സുഖപ്പെടുത്തുന്നതിലൂടെ ഇത് നിങ്ങളുടെ ദഹനത്തെ സഹായിക്കും. ഇത് മലബന്ധ പ്രശ്നം തടയുന്നു. നെയ്യിന്റെ ഉപയോഗത്തിന് ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ടെന്ന് പഠനങ്ങൾ പറയുന്നു. ഇത് വിവിധ തരത്തിലുള്ള രോഗങ്ങളെ ചികിത്സിക്കാൻ സഹായിക്കുന്നു. ശരീരത്തിനുള്ളിലെ നല്ല കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കാൻ നെയ്യിന് കഴിയും. ഇത് നിങ്ങളുടെ ഹൃദയാരോഗ്യത്തിന് മികച്ചതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button