Latest NewsNewsBusiness

ലേണത്തോൺ 2022: സൗജന്യ ഓൺലൈൻ സ്വയം പഠന പദ്ധതിയിൽ മുന്നേറ്റം കൈവരിച്ച് ക്ലിക്ക് അക്കാദമിക് പ്രോഗ്രാംസ്

വിവിധ യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള 654 കോളേജുകളിൽ നിന്ന് നൂറുകണക്കിന് വിദ്യാർത്ഥികളാണ് കോഴ്സ് പൂർത്തീകരിച്ചത്

ഐടിസി അക്കാദമി സംഘടിപ്പിച്ച ലേണത്തോൺ 2022 സൗജന്യ ഓൺലൈൻ സ്വയം പഠന പദ്ധതിയിൽ മികച്ച പ്രകടനം കാഴ്ചവച്ച് ക്ലിക്ക് അക്കാദമിക് പ്രോഗ്രാംസ്. വിവര സാക്ഷരതാ പ്രചാരണത്തിൽ സജീവമായാണ് ക്ലിക്ക് അക്കാദമിക് പ്രോഗ്രാംസ് പ്രവർത്തിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ക്ലിക്കിന്റെ സൗജന്യ കോഴ്സുകൾ നൂറുകണക്കിന് വിദ്യാർത്ഥികളാണ് ലേണത്തോണിന്റെ ഭാഗമായി പൂർത്തിയാക്കിയത്. ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെയാണ് ലേണത്തോൺ സംഘടിപ്പിച്ചത്. തുടർച്ചയായ രണ്ടാം തവണയാണ് ക്ലിക്ക് അക്കാദമി പ്രോഗ്രാംസ് ലേണത്തോണിന്റെ ഭാഗമാകുന്നത്.

വിവിധ യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള 654 കോളേജുകളിൽ നിന്ന് നൂറുകണക്കിന് വിദ്യാർത്ഥികളാണ് കോഴ്സ് പൂർത്തീകരിച്ചത്. കൂടാതെ, 9 സൗജന്യ കോഴ്സുകളിൽ 5 എണ്ണം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തിട്ടുണ്ട്. പ്രധാനമായും ബിസിനസ് അനലിറ്റിക്സ്, ക്ലൗഡ് കംപ്യൂട്ടിംഗ്, മെഷീൻ ലേണിംഗ്, റോബോട്ടിക് പ്രോസസ് ഓട്ടോമേഷൻ, കാഡ് ഡിസൈൻ തുടങ്ങിയ കോഴ്സുകളാണ് വിദ്യാർത്ഥികൾക്കായി ഒരുക്കിയിട്ടുള്ളത്. കേന്ദ്രസർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന നൽകുന്ന നൈപുണ്യ പരിശീലന സ്ഥാപനമാണ് ഐടിസി.

Also Read: പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് മോഷണം: രണ്ട് പേർ അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button