Jobs & VacanciesLatest NewsEducationCareerEducation & Career

കെല്‍ട്രോണില്‍ വിഷ്വല്‍ മീഡിയ ജേണലിസം കോഴ്സ്

കോഴ്സിനോടൊപ്പം നിബന്ധനകള്‍ക്ക് വിധേയമായി ന്യൂസ് ചാനലില്‍ പരിശീലനം

തിരുവനന്തപുരം: കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേണലിസം കോഴ്സിന്റെ 2021-22 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. പ്രായപരിധി 30 വയസ്. പ്രിന്റ് മീഡിയ ജേണലിസം, മൊബൈല്‍ ജേണലിസം, ആങ്കറിംഗ്, സോഷ്യല്‍ മീഡിയ ജേണലിസം എന്നിവയിലും പരിശീലനം നല്‍കും.

Read Also : മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഒരു ഷട്ടര്‍ കൂടി തുറന്നു: തുറന്നിരിക്കുന്ന ഷട്ടര്‍ ഉയര്‍ത്തി

കോഴ്സിനോടൊപ്പം നിബന്ധനകള്‍ക്ക് വിധേയമായി ന്യൂസ് ചാനലില്‍ പരിശീലനം, ഇന്റേണ്‍ഷിപ്പ്, പ്ലേസ്മെന്റ് സഹായം എന്നിവയും ലഭിക്കുന്നതാണ്. ഡിസംബര്‍ 20ന് മുമ്പ് വിദ്യാഭ്യാസ രേഖകളുമായി വഴുതക്കാട് ബേക്കറി ജംഗ്ഷനിലുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ നേരിട്ടെത്തി അഡ്മിഷന്‍ എടുക്കാമെന്ന് സ്ഥാപന മേധാവി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍: 95449 58182, 81379 69292.

shortlink

Related Articles

Post Your Comments

Related Articles


Back to top button