Latest NewsNewsBusiness

തൊഴിലധിഷ്ഠിത കോഴ്സുകൾ വാഗ്ദാനം ചെയ്ത് രാജ്യത്തെ സ്വകാര്യ ബാങ്കുകൾ, ലക്ഷ്യം ഇതാണ്

ബാങ്കിംഗ് രംഗത്ത് തൊഴിലവസരങ്ങൾ തേടുന്ന യുവാക്കളെ കേന്ദ്രീകരിച്ചാണ് പ്രവർത്തനം

വിവിധ വിഷയങ്ങളിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ വാഗ്ദാനം ചെയ്യാനൊരുങ്ങി രാജ്യത്തെ സ്വകാര്യ ബാങ്കുകൾ. യുവാക്കളെ ആകർഷിക്കുന്നതിന്റെ ഭാഗമായാണ് തൊഴിലധിഷ്ഠിത കോഴ്സുകൾക്ക് രൂപം നൽകുന്നത്. ഇതിനായി സ്വകാര്യ സർവകലാശാലകളുടെ പിന്തുണ പ്രയോജനപ്പെടുത്തുന്നതാണ്. പ്രധാനമായും ബാങ്കിംഗ് രംഗത്ത് തൊഴിലവസരങ്ങൾ തേടുന്ന യുവാക്കളെ കേന്ദ്രീകരിച്ചാണ് പ്രവർത്തനം. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ബാങ്കുകളിൽ ജോലി ലഭിക്കുന്നു എന്നതാണ് പ്രധാന പ്രത്യേകത.

റിപ്പോർട്ടുകൾ പ്രകാരം, മണിപ്പാൽ അക്കാദമി ഓഫ് ഹയർ എജുക്കേഷന്റെ സഹകരണത്തോടെ ഐസിഐസിഐ ബാങ്ക് മണിപ്പാൽ പ്രൊബേഷനറി ഓഫീസ് പ്രോഗ്രാം ആരംഭിച്ചിട്ടുണ്ട്. കൂടാതെ, എച്ച്ഡിഎഫ്സി ബാങ്ക് അമിറ്റി ഗ്ലോബൽ ബിസിനസ് സ്കൂളുമായി സഹകരിച്ച് റൈസിംഗ് ബാങ്കേഴ്സ് പ്രോഗ്രാമാണ് അവതരിപ്പിക്കുന്നത്. നൈപുണ്യ വികസനം ലക്ഷ്യമിട്ട് ആക്സിസ് ബാങ്ക് മണിപ്പാൽ അക്കാദമിയും ചേർന്ന് ആറ് മാസത്തെ കോഴ്സ് ആരംഭിച്ചിട്ടുണ്ട്. മൂന്ന് മാസം ആക്സിസ് ബാങ്കിൽ ഇന്റേൺഷിപ്പ് ചെയ്യാനുള്ള അവസരവും ലഭിക്കുന്നതാണ്.

Also Read: ബ്രൗൺ ഷുഗറുമായി യുവാവ് അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button