Latest NewsNewsLife StyleHealth & Fitness

സ്ട്രെസ് കുറയ്ക്കാൻ യോ​ഗ

സ്ട്രെസ് കുറയ്ക്കാനും മാനസികാരോഗ്യത്തിനും യോഗ സഹായിക്കുമെന്നതാണ് യോഗ ചെയ്യാൻ കാരണമായി കൂടുതൽ ആളുകളും പറയുന്നത്. വിഷാദരോഗം അകറ്റാൻ യോഗയ്ക്ക് കഴിയുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ശുഭാപ്തി വിശ്വാസം, ജീവിത ഗുണനിലവാരം, ശാരീരികവും ബൗദ്ധികവുമായ പ്രവർത്തനങ്ങൾ ഇവ മെച്ചപ്പെടുത്താനും യോഗയ്ക്ക് കഴിവുണ്ട്.

Read Also : നാല് യുവതികള്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത സംഭവം: പൊലീസ് വിശദമായ അന്വേഷണത്തിന്

ഗുരുതരമായ വിഷാദരോഗത്തിനു മരുന്നു കഴിക്കുന്ന രോഗികളിൽ ശ്വസനമാർഗമായ സുദർശനക്രിയാ യോഗ ഗുണപരമായ മാറ്റം പ്രകടമാക്കുമെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. സംഘമായോ അല്ലെങ്കിൽ വീട്ടിലിരുന്ന് ഒറ്റയ്ക്കോ ചെയ്യാവുന്ന ഒരു യോഗാരീതിയാണിത്. താളനിബദ്ധമായ ഈ ശ്വസന വ്യായാമം ആഴത്തിലുള്ളതും വിശ്രാന്തവുമായ ഒരു ധ്യാനാവസ്ഥയിൽ നമ്മുടെ മനസിനെ എത്തിക്കും.

വ്യായാമത്തിൽ നിന്ന് ലഭിക്കുന്ന ഗുണങ്ങൾക്കു പുറമെ സമാധാനവും സംതൃപ്തിയും സന്തോഷവും യോഗ പ്രദാനം ചെയ്യുന്നുണ്ട്. നേരായ പേശികളെ വിശ്രമ നിലയിലാക്കുന്നതിലും സുസ്ഥിരമായ ശാരീരിക നിലകളിലുമാണ് യോഗ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button