ThrissurNattuvarthaLatest NewsKeralaNews

യൂണിഫോം തയ്‌പ്പിക്കാനെത്തിയ ബാലികയെ പീഡിപ്പിച്ചു : തയ്യല്‍ക്കാരന് 17 വര്‍ഷം തടവും പിഴയും

തളിക്കുളം കാളിദാസാ നഗറില്‍ രാജന്‍ എന്ന 51-കാരനെയാണ് കോടതി ശിക്ഷിച്ചത്

തൃശൂര്‍: യൂണിഫോം തയിക്കുന്നതിനുള്ള അളവെടുക്കാന്‍ വന്ന ബാലികയെ ലൈംഗീകമായി പീഡിപ്പിച്ച കേസില്‍ തയ്യല്‍ക്കാരന് 17വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തളിക്കുളം കാളിദാസാ നഗറില്‍ രാജന്‍ എന്ന 51-കാരനെയാണ് കോടതി ശിക്ഷിച്ചത്. കുന്നകുളം ഫാസ്റ്റ്ട്രാക്ക് പോക്‌സോ കേസ് കോടതി ജഡ്ജി റീനാ ദാസ് ആണ് ശിക്ഷ വിധിച്ചത്.

Read Also : അത് പെനാല്‍റ്റിയായിരുന്നില്ല, പെനാല്‍റ്റി നേടിയെടുക്കാന്‍ റൊണാള്‍ഡോ തന്റെ അനുഭവ സമ്പത്തെല്ലാം വിനിയോഗിച്ചു: റൂണി

2015-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. യൂണിഫോമിന്‍റെ അളവെടുക്കാന്‍ പ്രതിയുടെ വീട്ടിലെത്തിയത് കുട്ടിയെ ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു. വീട്ടില്‍ മടങ്ങിയെത്തിയ കുട്ടി സംഭവത്തെക്കുറിച്ച്‌ മാതാപിതാക്കളെ അറിയിച്ചു.

തുടര്‍ന്ന്, ഇവര്‍ വാടാനപ്പള്ളി പൊലീസില്‍ പരാതി നല്‍കുകയും പൊലീസ് പ്രതിയെ പിടികൂടുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button