ThiruvananthapuramLatest NewsKeralaNattuvarthaNews

പ​രീ​ക്ഷ സ​മ്പ്ര​ദാ​യ​ത്തി​ൽ കാ​ലോ​ചി​ത മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​രും, സ്കൂളുകൾക്ക് ഗ്രേഡിങ് ഏർപ്പെടുത്തും: വി ശിവൻകുട്ടി

കോ​ഴി​ക്കോ​ട്: പ​രീ​ക്ഷ സ​മ്പ്ര​ദാ​യ​ത്തി​ൽ കാ​ലോ​ചി​ത മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​രു​മെ​ന്നും പ​ഠ​ന-​പാ​ഠ്യേ​ത​ര മി​ക​വി​​ന്റെ​യും സൗ​ക​ര്യ​ങ്ങ​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ സ്കൂ​ളു​ക​ൾ​ക്ക് ഗ്രേ​ഡി​ങ് ഏ​ർ​പ്പെ​ടു​​ത്തു​മെന്നും വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി ​ശി​വ​ൻ​കു​ട്ടി.

‘അ​ക്കാ​ദ​മി​ക മി​ക​വും പാ​ഠ്യേ​ത​ര രം​ഗ​ത്തെ നേ​ട്ട​ങ്ങ​ളും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ലെ മു​ൻ​തൂ​ക്ക​വും അ​ധ്യാ​പ​ക​രു​ടെ പ്ര​ക​ട​ന​വും അ​ച്ച​ട​ക്ക​വും പ​രി​ഗ​ണി​ച്ച് സ്കൂ​ളു​ക​ൾ​ക്ക് ഗ്രേ​ഡ് ന​ൽ​കു​ന്ന കാ​ര്യം സ​ർ​ക്കാ​റി​ന്റെ സ​ജീ​വ പ​രി​ഗ​ണ​ന​യി​ലാ​ണ്. അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ളോ​ടും വി​ദ്യാ​ഭ്യാ​സ വി​ദ​ഗ്ധ​രോ​ടും കൂ​ടി​യാ​ലോ​ചി​ച്ചാ​ണ് ഗ്രേ​ഡി​ങ് ന​ട​പ്പാ​ക്കു​ക. കു​റ​ഞ്ഞ ഗ്രേ​ഡ് കി​ട്ടു​ന്ന സ്കൂ​ളു​ക​ൾ മി​ക​ച്ച ഗ്രേ​ഡ് കി​ട്ടാ​നാ​യി പ​രി​ശ്ര​മി​ക്കു​മ്പോ​ൾ വി​ദ്യാ​ഭ്യാ​സ രംഗ​ത്ത് ആ​രോ​ഗ്യ​ക​ര​മാ​യ മ​ത്സ​ര​മു​ണ്ടാ​കും,’ ​ശി​വ​ൻ​കു​ട്ടി വ്യക്തമാക്കി.

പ്രമേഹം പിടിപെടുന്നത് തടയാനിതാ ആറ് മാര്‍ഗങ്ങള്‍…

‘പ​രീ​ക്ഷ സ​മ്പ്ര​ദാ​യ​ത്തി​ലും വ​ലി​യ മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​രു​ന്ന​ത് പ​രി​ഗ​ണ​ന​യി​ലാ​ണ്. ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ നി​ല​വാ​ര സൂ​ചി​ക​യി​ൽ കേ​ര​ളം ഏ​റ്റ​വും പു​തി​യ റി​പ്പോ​ർ​ട്ടി​ലും മു​ന്നി​ലാ​ണ്. അ​ത് യാ​ദൃ​ച്ഛി​ക​മാ​യി സം​ഭ​വി​ച്ച​ത​ല്ല. ആ​സൂ​ത്ര​ണ​ത്തോ​ടെ കേ​ര​ളം ന​ട​ത്തി​യ പ​രി​ശ്ര​മ​ങ്ങ​ളു​ടെ ഫ​ല​മാ​​ണ്,’ മന്ത്രി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button