MalappuramKeralaNattuvarthaLatest NewsNews

വിൽപനക്കായി വീട്ടിൽ സൂക്ഷിച്ചു : കഞ്ചാവുമായി യുവാവ് പിടിയിൽ

വടപുറം പാലപറമ്പ് സ്വദേശി മേലേതൊടിക ഷാജി എന്ന ശ്രീജിയാണ് (46) അറസ്റ്റിലായത്

നിലമ്പൂർ: വിൽപനക്കായി വീട്ടിൽ സൂക്ഷിച്ച 350 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. വടപുറം പാലപറമ്പ് സ്വദേശി മേലേതൊടിക ഷാജി എന്ന ശ്രീജിയാണ് (46) അറസ്റ്റിലായത്. നിലമ്പൂർ പൊലീസും ഡാൻസാഫ് ടീമും ചേർന്നാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.

Read Also : ഗുജറാത്ത്, ഡല്‍ഹി മുനിസിപ്പല്‍ തിരഞ്ഞെടുപ്പുകളിലെ തോൽവി ഭയന്ന് ബിജെപി കേജ്രിവാളിനെ കൊലപ്പെടുത്താൻ ശ്രമിക്കുന്നു-സിസോദിയ

വ‍്യാഴാഴ്ച ഉച്ചക്ക് രണ്ടോടെ പാലപറമ്പിലെ വീട്ടിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്. നിലമ്പൂർ ഡിവൈ.എസ്.പി സാജു കെ. അബ്രഹാമിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്.

നിലമ്പൂർ എസ്.ഐ വി. വിജയരാജൻ, സി.പി.ഒമാരായ പ്രിൻസ്, ആതിര, ഡാൻസാഫ് സംഘം എസ്.ഐ എം. അസൈനാർ, എൻ.പി. സുനിൽ, അഭിലാഷ് കൈപ്പിനി, കെ.ടി. ആഷിഫ് അലി, ടി. നിബിൻദാസ്, ജിയോ ജേക്കബ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button