KeralaLatest NewsNews

വിഴിഞ്ഞം സംഘർഷം മനപൂർവ്വം ഉണ്ടാക്കുന്നത്: രാജ്യശ്രദ്ധ കിട്ടാൻ വേണ്ടി സമരം നടത്തുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: വിഴിഞ്ഞത്തെ സംഘർഷത്തിൽ പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി. സംഘർഷം മനപൂർവം ഉണ്ടാക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യശ്രദ്ധ കിട്ടാൻ വേണ്ടി സമരം നടത്തുകയാണെന്നും സമരം നടത്തുന്നവരിൽ തന്നെ വ്യത്യസ്ത ചേരികളുണ്ടെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

Read Also: കാമുകനെ കാണാന്‍ യുവതി എത്തിയത് അവയവ മാഫിയയുടെ കെണിയില്‍, ആന്തരികാവയവങ്ങള്‍ എടുത്ത് യുവതിയെ കടലില്‍ തള്ളി കാമുകന്‍

സംസ്ഥാനസർക്കാർ എന്നും മത്സ്യത്തൊഴിലാളികൾക്കൊപ്പമാണ് നിന്നതെന്ന് പറഞ്ഞ മന്ത്രി, ഒരിക്കലും നടത്താൻ കഴിയാത്ത ആവശ്യങ്ങളുമായാണ് പ്രതിഷേധക്കാർ ചർച്ചക്ക് വരുന്നതെന്നും കുറ്റപ്പെടുത്തി. ചർച്ച പരാജയപ്പെടുന്നതും സമരക്കാർ തമ്മിലുള്ള അഭിപ്രായ വ്യത്യാസം മൂലമാണെന്നും അദ്ദേഹം വ്യക്തമാക്കി.

വിഴിഞ്ഞത്ത് തുറമുഖ നിർമാണം പുനരാരംഭിക്കാനുള്ള ശ്രമം പ്രതിഷേധക്കാർ തടഞ്ഞതോടെയാണ് പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുത്തത്. പദ്ധതി പ്രദേശത്തേക്ക് പാറയുമായെത്തിയ ലോറികൾ സമരക്കാർ തടഞ്ഞു. മറ്റുചിലർ ലോറിക്ക് മുന്നിൽ കിടന്നും പ്രതിഷേധിച്ചു. സമരത്തെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ തർക്കം രൂക്ഷമായി. സ്ഥലത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.

Read Also: അഴിമതിവീരനായ ആം ആദ്മി മന്ത്രിയുടെ ജയിലിലെ ആർഭാടത്തിന്റെ പുതിയ വീഡിയോ പുറത്തുവിട്ട് ബിജെപി

shortlink

Related Articles

Post Your Comments

Related Articles


Back to top button