Latest NewsKeralaNews

നാരകക്കാനം ചിന്നമ്മയുടെ കൊലയാളി സൈക്കോ, തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം ജീവനോടെ കത്തിച്ചു

നിലവിളി ശബ്ദം പുറത്തുകേള്‍ക്കാതിരിക്കാന്‍ കരാട്ടെ ബ്ലാക്ക്‌ബെല്‍റ്റായ പ്രതി ചിന്നമ്മയുടെ വായിലേക്ക് വിരലുകള്‍ കടത്തി നാക്ക് പ്രത്യേക രീതിയില്‍ വളച്ചു, ജീവനോടെ കത്തിച്ചു

കട്ടപ്പന: നാരകക്കാനം ചിന്നമ്മയുടെ കൊലപാതകം അതിക്രൂരമായിട്ടായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട്. അതിക്രൂരമായ രീതിയില്‍ അടിച്ചും വെട്ടിയും വീഴ്ത്തിയശേഷം പാചക വാതക സിലിണ്ടര്‍ തുറന്നുവിട്ട് കത്തിക്കുമ്പോള്‍ പ്രാണനു വേണ്ടി പിടയുന്ന ചിന്നമ്മയെ നോക്കി നിന്ന തോമസ് വര്‍ഗീസ് സൈക്കോ രീതിയിലാണ് കൊലപാതകം നടത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. വസ്ത്രങ്ങള്‍ കഴുകിക്കൊണ്ട് നിന്നപ്പോഴാണ് ഇയാള്‍ ചിന്നമ്മയുടെ വീട്ടില്‍ എത്തിയത്.

Read Also:കാണാതായ വൃ​ദ്ധ ദ​മ്പ​തി​ക​ൾ വ​ന​പ്ര​ദേ​ശ​ത്ത് ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ : സംഭവം വ​യ​നാ​ട്ടി​ൽ

കുടിക്കാന്‍ വെള്ളം ചോദിച്ചപ്പോള്‍ കയറിയിരിക്കാന്‍ പറഞ്ഞ ശേഷമാണ് ചിന്നമ്മ വീടിനുള്ളിലേക്ക് കയറിയത്. എന്നാല്‍ ചിന്നമ്മയുടെ പിന്നാലെ ഇയാളും വീടിനുള്ളിലേക്ക് എത്തി. സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കാന്‍ കരുതിക്കൂട്ടിയാണ് പ്രതി വീട്ടിലെത്തിയത്. അടുക്കള വാതില്‍ക്കല്‍ കിടന്ന കൊരണ്ടിപ്പലക എടുത്ത് ചിന്നമ്മയുടെ തലയില്‍ ശക്തമായി അടിച്ചു.

തലപൊട്ടി രക്തം ചീറ്റിത്തെറിച്ചതോടെ മേശപ്പുറത്തു കിടന്ന കറിക്കത്തിയെടുത്ത് ചിന്നമ്മ പ്രതിരോധിക്കാന്‍ ശ്രമിച്ചു. എന്നാല്‍ കരാട്ടേ ബ്ലാക്ക്ബെല്‍റ്റ് നേടിയിട്ടുള്ള പ്രതി നിലത്തു കിടന്ന കവാത്ത് കത്തിയെടുത്ത് ചിന്നമ്മയുടെ കഴുത്തിലും വയറിലും കൈകളിലും വെട്ടി. നിലവിളിക്കുന്ന ശബ്ദം പുറത്തുകേള്‍ക്കാതിരിക്കാന്‍ ഇയാള്‍ ചിന്നമ്മയുടെ വായിലേക്ക് വിരലുകള്‍ കടത്തി നാക്ക് പ്രത്യേക രീതിയില്‍ വളച്ചു.

കരാട്ടേയിലൂടെ സ്വായത്തമാക്കിയ വിദ്യയാണ് ഇതിനായി പ്രയോഗിച്ചത്. അടുത്ത മുറിയില്‍ നിന്ന് പുതപ്പും വസ്ത്രങ്ങളും ബുക്കുകളും എടുത്തുകൊണ്ട് വന്ന് ചിന്നമ്മയുടെ ദേഹത്ത് ഇട്ടശേഷം പാചക വാതക സിലിണ്ടറിന്റെ ഹോസ് മുറിച്ചാണ് തീപിടിപ്പിച്ചത്. ഇത് വസ്ത്രങ്ങളിലേക്ക് ഇട്ട് തീപടര്‍ന്നതോടെ അര്‍ധപ്രാണയായ ചിന്നമ്മ പിടയുകയായിരുന്നെന്നാണ് ഇയാള്‍ പൊലീസിനു നല്‍കിയിരിക്കുന്ന മൊഴി.

മരണം നടന്ന സ്ഥലം ആദ്യം കണ്ടതേ പൊലീസിന് സംശയം ഉണ്ടായി. അപകടമരണം അല്ലെന്ന് പ്രാഥമിക പരിശോധനയില്‍ തന്നെ മനസ്സിലായി. അടുക്കളയില്‍ പച്ചക്കറികള്‍ ചിതറിക്കിടന്നത് സ്ഥലത്ത് മല്‍പ്പിടുത്തം നടന്നുവെന്ന് വ്യക്തമാക്കുന്നതായിരുന്നു. ഗ്യാസ് ഹോസ് മുറിച്ചശേഷം സിലിണ്ടറിന്റെ നോബ് പകുതി മാത്രമാണ് പ്രതി തുറന്നുവച്ചിരുന്നത്. ഇതും ഹോസ് മുറിച്ച നിലയില്‍ കണ്ടതുമെല്ലാം കൊലപാതകമാണെന്ന സംശയത്തിലേക്ക് നീങ്ങാന്‍ ഇടയാക്കി. അതിഥി തൊഴിലാളികള്‍ ഉള്‍പ്പെടെ സമീപപ്രദേശങ്ങളില്‍ താമസിക്കുന്ന എല്ലാവരില്‍ നിന്നും പൊലീസ് മൊഴിയെടുത്തിരുന്നു. ഭാര്യയും മക്കളുമായി അകന്നു കഴിയുള്ള പ്രതി ചിന്നമ്മയെ മുന്‍പ് ശല്യം ചെയ്തിരുന്നു. ഇക്കാര്യം ചിന്നമ്മ നാട്ടുകാരില്‍ ചിലരോട് പറഞ്ഞത് ഇയാളിലേക്കും സംശയം നീളാന്‍ ഇടയാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button