ErnakulamLatest NewsKeralaNattuvarthaNews

ക​മ്പി ത​ല​യി​ൽ തു​ള​ച്ചു​ക​യ​റി​യ നി​ല​യി​ൽ അന്യസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം

ഒ​ഡീ​ഷ സ്വ​ദേ​ശി കാ​ലു നാ​യി​ക്ക് (18) ആ​ണ് മ​രി​ച്ച​ത്

കൊ​ച്ചി: കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ ​നി​ന്നു വീ​ണ് കമ്പി ത​ല​യി​ൽ തു​ള​ഞ്ഞു​ക​യ​റി അന്യസംസ്ഥാന തൊഴിലാളി മ​രി​ച്ചു. ഒ​ഡീ​ഷ സ്വ​ദേ​ശി കാ​ലു നാ​യി​ക്ക് (18) ആ​ണ് മ​രി​ച്ച​ത്.

അർദ്ധരാത്രി 12-ന് ​പോ​ണേ​ക്ക​ര മ​ന​ക്ക​പ്പ​റ​മ്പ് കൃ​ഷ്ണ​ന​ഗ​റി​ലാ​യി​രു​ന്നു സം​ഭ​വം. പ്ര​ദേ​ശ​വാ​സി​യാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്ന​യാ​ളു​ടെ കെ​ട്ടി​ട​ത്തി​ൽ മ​റ്റ് തൊ​ഴി​ലാ​ളി​ക​ൾ​ക്കൊ​പ്പ​മാ​ണ് ഇയാ​ൾ താ​മ​സി​ച്ചി​രു​ന്ന​ത്. എ​ന്തോ വീ​ഴു​ന്ന ശ​ബ്ദം കേ​ട്ട് ഉ​ണ്ണി​കൃ​ഷ്ണ​ൻ പു​റ​ത്തി​റ​ങ്ങി​യ നോ​ക്കി​യ​പ്പോ​ൾ ത​ല ഗേ​റ്റി​ൽ കു​ടു​ങ്ങി​യ നി​ല​യി​ൽ യു​വാ​വി​നെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

Read Also : ഖത്തർ ലോകകപ്പിൽ അതിവേഗ ഗോളുമായി അൽഫോൻസോ ഡേവീസ്

ഗേ​റ്റി​ന്‍റെ കൂ​ർ​ത്ത കമ്പി ചെ​വി​യു​ടെ വ​ല​തു​വ​ശ​ത്തേ​ക്ക് തു​ള​ഞ്ഞു ക​യ​റി​യ നി​ല​യി​ലാ​യി​രു​ന്നു. വിവരമറിഞ്ഞെത്തിയ ഗാ​ന്ധി​ന​ഗ​ർ ഫ​യ​ർ ഫോ​ഴ്സ് കമ്പി അ​റു​ത്തു​മാ​റ്റി​യാ​ണ് മൃതദേഹം പു​റ​ത്തെ​ടു​ത്ത​ത്.

ര​ണ്ടാ​ഴ്ച മു​ൻ​പ് കെ​ട്ടി​ട നി​ർ​മാ​ണ ജോ​ലി​ക്കാ​യിട്ടാണ് ഇ​യാ​ൾ കൊ​ച്ചി​യി​ലെ​ത്തി​യ​ത്. സ്ഥ​ല​ത്ത് പൊ​ലീ​സ് സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി. മൃ​ത​ദേ​ഹം പൊലീസ് നടപടികൾക്ക് ശേഷം ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button