Latest NewsNewsBusiness

പഴയ കാറുകളുടെ വിപണി പുതിയവയേക്കാൾ കുതിക്കുന്നു, ഏറ്റവും പുതിയ റിപ്പോർട്ടുമായി ഒഎൽഎക്സ്

യൂസ്ഡ് കാർഡുകളുടെ വിപണിയിൽ ചെറിയ മോഡലുകൾക്കാണ് ആവശ്യക്കാർ കൂടുതലുള്ളത്

രാജ്യത്ത് യൂസ്ഡ് കാറുകൾക്ക് ആവശ്യക്കാർ വർദ്ധിക്കുന്നതായി റിപ്പോർട്ട്. രാജ്യത്ത് പഴയ കാറുകളുടെ വിപണിയേക്കാൾ അതിവേഗമാണ് കുതിച്ചുയരുന്നത്. ഒഎൽഎക്സും അനലിറ്റിക്കൽ സ്ഥാപനമായ ക്രിസിലും നടത്തിയ പഠന റിപ്പോർട്ട് പ്രകാരം, ഇന്ത്യൻ നിരത്തുകളിൽ ഏകദേശം 3.4 കോടിയിലധികം യൂസ്ഡ് കാറുകളാണ് ഉള്ളത്. 2022- 27 കാലയളവിൽ പഴയ കാറുകളുടെ വിപണി പ്രതിവർഷം 16 ശതമാനം നിരക്കിലാണ് വളരാൻ സാധ്യത.

യൂസ്ഡ് കാർഡുകളുടെ വിപണിയിൽ ചെറിയ മോഡലുകൾക്കാണ് ആവശ്യക്കാർ കൂടുതലുള്ളത്. മാരുതിയുടെ കാറുകൾക്കാണ് ആവശ്യക്കാർ ഏറെയും. എന്നാൽ, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ചെറിയ കാറുകളുടെ ഡിമാൻഡ് കുറയാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഏകദേശം രണ്ട് ശതമാനത്തോളമാണ് ഡിമാൻഡ് ഇടിയാൻ സാധ്യത. അതേസമയം, 32 ശതമാനമാണ് യൂട്ടിലിറ്റി വിഭാഗത്തിലെ വളർച്ച പ്രതീക്ഷിക്കുന്നത്.

Also Read: അക്ഷയ പ്രവർത്തകർ നടത്തുന്നത് സാമൂഹിക ഇടപെടൽ: മന്ത്രി പി രാജീവ്

യൂട്ടിലിറ്റി വാഹനങ്ങളിൽ ഹ്യുണ്ടായി ക്രെറ്റ, മാരുതി സുസുക്കി ബ്രസ, എർട്ടിഗ, മഹീന്ദ്ര എക്സ്യുവി 500 തുടങ്ങിയ വാഹനങ്ങൾക്കാണ് ഡിമാൻഡ് കൂടുതലുള്ളത്. വരും വർഷങ്ങളിൽ ഈ വാഹനങ്ങൾക്കാണ് കൂടുതൽ ആവശ്യക്കാർ ഉണ്ടാകാൻ സാധ്യത.

shortlink

Related Articles

Post Your Comments

Related Articles


Back to top button