ThiruvananthapuramNattuvarthaLatest NewsKeralaNews

‘നല്ലൊരു നേതാവിനെയാണ് ഞാന്‍ മെസിയില്‍ കാണുന്നത്, അര്‍ജന്റീന കപ്പടിക്കും’: ചിന്ത ജെറോം

തിരുവനന്തപുരം: ലോകകപ്പ് ഫുട്‌ബോളില്‍ അര്‍ജന്റീന കപ്പടിക്കുമെന്ന് യുവജന കമ്മിഷന്‍ അധ്യക്ഷ ഡോ. ചിന്ത ജെറോം. തന്റെ ഇഷ്ടതാരം മെസിയാണെന്നും നല്ലൊരു നേതാവിനെയാണ് താൻ മെസിയില്‍ കാണുന്നതെന്നും ചിന്ത പറഞ്ഞു

. ‘സ്വയം ഗോളടിക്കണം എന്ന വാശിയില്ലാതെ ടീം ജയിക്കണമെന്നു മാത്രം ആഗ്രഹിക്കുന്നയാളാണ് മെസി. മറ്റുള്ളവര്‍ക്ക് അസിസ്റ്റ് നല്‍കാനും അവരെക്കൊണ്ടു ഗോളടിപ്പിക്കാനും ശ്രമിക്കുന്നയാള്‍. ഫൈനലില്‍ ബ്രസീലും അര്‍ജന്റീനയും തമ്മിലായിരിക്കും ഏറ്റുമുട്ടുക,’ ചിന്ത ജെറോം പറഞ്ഞു.

മേയര്‍ ആര്യ രാജേന്ദ്രനെ വിമര്‍ശിക്കുന്നതിനിടെ മോശം പരാമര്‍ശം നടത്തി കോണ്‍ഗ്രസ് എംപി കെ.മുരളീധരന്‍

‘അച്ഛന്‍ സി.ജെറോം അര്‍ജന്റീന ആരാധകനായിരുന്നു. കുട്ടിയായിരുന്നപ്പോള്‍ അദ്ദേഹത്തോടൊപ്പമിരുന്നായിരുന്നു എന്റെ കളി കാണല്‍. പതിയെപ്പതിയെ ഞാനും അര്‍ജന്റീന ആരാധികയായി. ആ ഇഷ്ടം വര്‍ഷങ്ങള്‍ കഴിയുന്തോറും കൂടിക്കൂടി വന്നു. ഇപ്പോള്‍ അര്‍ജന്റീനയുടെ കട്ട ഫാനാണു ഞാന്‍. തന്റെ ഫുട്‌ബോള്‍ ഇഷ്ടത്തിന്റെയും അറിവിന്റെയുമെല്ലാം അടിസ്ഥാനം അച്ഛനാണ്,’ ചിന്ത ജെറോം വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button