Latest NewsNewsFootballSports

ഖത്തർ ലോകകപ്പ്: ഉറു​ഗ്വെയെ തോൽപ്പിച്ച് പോർച്ചു​ഗൽ പ്രീ ക്വാർട്ടറിൽ

ദോഹ: ഖത്തർ ലോകകപ്പിലെ വമ്പന്മാരുടെ പോരാട്ടത്തിൽ ഉറു​ഗ്വെയെ തോൽപ്പിച്ച് പോർച്ചു​ഗൽ പ്രീ ക്വാർട്ടറിൽ. എതിരില്ലാത്ത രണ്ട് ​ഗോളുകൾക്കായിരുന്നു പറങ്കിപ്പടയുടെ വിജയം. ബ്രൂണോ ഫെർണാണ്ടസിന്റെ ഇരട്ട ഗോൾ മികവിലാണ് പോർച്ചു​ഗലിന്റെ പ്രീ ക്വാർട്ടർ പ്രവേശനം. ​ആദ്യ മത്സരത്തിലെ സമനിലയും രണ്ടാം മത്സരത്തിലെ തോൽവിയും വഴങ്ങിയതോടെ ഉറു​ഗ്വെയ്ക്ക് അവസാന മത്സരം ഇതോടെ നിർണായകമായി.

ഘാനയെ തോൽപ്പിച്ച മത്സരത്തിൽ നിന്ന് മൂന്ന് മാറ്റങ്ങൾ വരുത്തിയാണ് പോർച്ചു​ഗൽ ഇറങ്ങിയത്. പരിക്കേറ്റ ഡാനിലോ പെരേര, ഒട്ടാവിയോ എന്നിവർക്ക് പുറമെ ​ഗുറൈറോയ്ക്കും ആദ്യ ഇലവനിൽ സ്ഥാനം നഷ്ടമായി. പെപെ, നൂനോ മെൻഡസ്, കവാലിയോ എന്നിവരാണ് പകരം എത്തിയത്. സുവാരസും പെല്ലിസ്ട്രിയെയും അടക്കം മൂന്ന് മാറ്റങ്ങൾ ഉറു​ഗ്വെയും വരുത്തി. സുവാരസിന് പകരം കവാനിയാണ് മുന്നേറ്റ നിരയിൽ സ്ഥാനം നേടിയത്.

വിരസമായ ആദ്യ പകുതിയിൽ ഗോൾ നേടാൻ ഇരുടീമുകൾക്കും സാധിച്ചില്ല. സുന്ദരമായ പാസിം​ഗിലൂടെ മെച്ചപ്പെട്ട കളി പുറത്തെടുത്തത് പറങ്കിപ്പടയായിരുന്നു. എന്നാൽ, പ്രതിരോധം പൊളിയാതിരിക്കാനുള്ള കൃത്യമായ പ്ലാനിം​ഗ് നടപ്പാക്കുക മാത്രമാണ് ലാറ്റിനമേരിക്കൻ സംഘം ചെയ്തിരുന്നത്. മുന്നിൽ വീണ് കിട്ടിയ അവസരങ്ങൾ കിട്ടിയപ്പോൾ പന്ത് കൈവശം വെക്കാൻ സാധിക്കാതെ ഉറു​ഗ്വെൻ താരങ്ങൾ വിഷമിച്ചു.

ഇടതു വിം​ഗിൽ നൂനോ മെൻഡ് വന്നത് പോർച്ചു​ഗീസ് ആക്രമണത്തിന്റെ മൂർച്ച കൂട്ടി. മികച്ച പാസിംഗിലുടെ മുന്നേറ്റം നടത്താനാണ് പോർച്ചു​ഗൽ ശ്രമിച്ചത്. മത്സരത്തിന്റെ രണ്ടാം പകുതിയിൽ കവാനിക്ക് പകരം ലൂയിസ് സുവാരസിനെ ഇറക്കി ഉറു​ഗ്വെ ആക്രമണം കടുപ്പിച്ചു. 54-ാം മിനിറ്റിൽ പോർച്ചു​ഗലിന്റെ ആദ്യ ഗോൾ പിറന്നു. ബ്രൂണോ ഫെർണാണ്ടസാണ് ഗോൾ നേടിയത്. 75-ാം മിനിറ്റിൽ മാക്സി ​ഗോമസിന്റെ ഒരു കിടിലൻ ഷോട്ട് പോർച്ചു​ഗീസ് പോസ്റ്റിനെ ഇളക്കി.

Read Also:- കടയില്‍ നിന്ന് പണം പോകുന്നത് പതിവായി: ഒടുവിൽ മോഷ്ടാവായ പൊലീസുകാരനെ കൈയോടെ പിടികൂടി കടയുടമ

തൊട്ട് പിന്നാലെ സുവാരസിന്റെ മനോഹരമായ ഷോട്ടും നേരിയ വ്യത്യാസത്തിൽ മാത്രം പുറത്തേക്ക് പോയി. 79-ാം മിനിറ്റിൽ വാൽവെർദെയുടെ ത്രൂ ബോളിൽ ഡി അരാസ്കെറ്റയുടെ ഷോട്ട് കോസ്റ്റ ഒരുവിധം രക്ഷിച്ചു. ലാറ്റിനമേരിക്കൻ ആക്രമണങ്ങൾക്കിടെ പോർച്ചു​ഗലും ഇടയ്ക്കിടെ മുന്നേറാൻ നോക്കിയെങ്കിലും ലക്ഷ്യം കണ്ടില്ല. അവസാന നിമിഷങ്ങളിൽ ​ഗിമിനസിന്റെ ബോക്സിനുള്ളലെ ഹാൻഡ് ബോളിന് പോർച്ചു​​ഗലിന് പെനാൽറ്റി ലഭിച്ചു. കിക്കെടുത്ത ബ്രൂണോ പന്ത് ലക്ഷ്യത്തിലെത്തിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button