Latest NewsNewsLife Style

ഹൃദയാരോഗ്യത്തിനായി കഴിക്കേണ്ട ചില ഭക്ഷണങ്ങൾ

നല്ല ഭക്ഷണശീലം എന്നും ആരോഗ്യത്തെ കാത്തുസൂക്ഷിക്കാൻ സഹായിക്കും. അതിനാൽ, ആഹാരം കഴിക്കുമ്പോൾ നമ്മുടെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന രീതിയിലുള്ള ഭക്ഷണ പദാർത്ഥങ്ങൾ വേണം തിരഞ്ഞെടുക്കാൻ. ആരോഗ്യകരമല്ലാത്ത ആഹാര ശീലങ്ങൾ ഹൃദയ സംബന്ധമായ രോഗത്തിന് കാരണമാകുന്നു. അതുകൊണ്ട് ഇലക്കറികൾ, ഓട്സ്, ധാന്യങ്ങൾ തുടങ്ങിയവ ഭക്ഷണത്തിൽ പരമാവധി ഉൾപ്പെടുത്തുവാൻ ശ്രദ്ധിക്കുക. ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കാൻ ഏറ്റവും നല്ല ഭക്ഷണമാണ് ഇലക്കറികൾ. ഫോളിക് ആസിഡ്, കാൽസ്യം, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ അടങ്ങിയിരിക്കുന്ന ഇലക്കറികൾ ഹൃദയത്തിന്റെ പ്രവർത്തങ്ങൾ സുഗമമാക്കുന്നു. ഒപ്പം ഹൃദ്രോഗ സാധ്യതകളും ഇല്ലാതാക്കുന്നു.

തക്കാളിയിൽ അടങ്ങിയിരിക്കുന്ന വൈറ്റമിനുകളും ഹൃദയത്തെ രോഗങ്ങളിൽ നിന്ന് കാത്തുസൂക്ഷിക്കും. തക്കാളി പതിവായി കഴിക്കുകയാണെങ്കിൽ രക്തശുദ്ധീകരണത്തിന് ഏറെ ഗുണം ചെയ്യും. അതുപോലെ കൊളസ്ട്രോളിൽ നിന്ന് അകറ്റി ഹൃദയത്തെ സംരക്ഷിക്കുന്ന ഒരു ഭക്ഷണ പദാർത്ഥമാണ് ബദാം. ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകൾ കൊഴുപ്പിനെ അകറ്റി ഹൃദയ പ്രവർത്തനങ്ങളെ കാക്കുന്നു.

റെഡ് വൈനും ഹൃദയാരോഗ്യത്തിന് വളരെ നല്ലതാണ്. ഇത് രക്തധമനികളിൽ കൊഴുപ്പടിയുന്നത് തടയുന്നതിനോടൊപ്പം ഹൃദയത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. ഈ ഭക്ഷണങ്ങൾ ജീവിതത്തിൽ ഒരു ഭാഗമാക്കുന്നതോടെ ഹൃദ്രോഗങ്ങൾ ഒരുപരിധി വരെ അകറ്റി നിർത്തുന്നതോടൊപ്പം ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button