Latest NewsNewsLife Style

പച്ചവെള്ളം’ കുടിച്ചാൽ മതി വണ്ണം കുറയാൻ….!

മനുഷ്യശരീരത്തിലെ സുഗമമായ പ്രവർത്തനങ്ങൾക്ക് വിറ്റാമിനുകളും പ്രോട്ടീനുകളുമടങ്ങിയ ഭക്ഷണത്തിനൊപ്പം ധാരാളം ജലവും അത്യന്താപേക്ഷിതമാണ്. ആരോഗ്യവാനും പ്രായപൂർത്തിയുമായ ഒരു വ്യക്തി രണ്ട് മുതൽ മൂന്ന് ലിറ്റർ വെള്ളം പ്രതിദിനം കുടിക്കണമെന്നാണ് കണക്ക്. അതേസമയം, ശരീരത്തിലെ ജലത്തിന്റെ അളവിൽ വരുന്ന വ്യതിയാനം ശരീര വണ്ണത്തിൽ മാറ്റമുണ്ടാകുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.

ദാഹിക്കുമ്പോൾ മാത്രമല്ല അല്ലാത്തപ്പോഴും ശരീരത്തിന് ധാരാളം വെള്ളത്തിന്റെ ആവശ്യമുണ്ട്. അത് വേണ്ട അളവിൽ അകത്തെത്തിയില്ലെങ്കിൽ നിങ്ങൾ എത്ര വർക്കൗട്ട് ചെയ്താലും ഡയറ്റ് ശ്രദ്ധിച്ചാലുമൊന്നും ഫലം ഉണ്ടാവുകയില്ല. കാരണം, കഴിക്കുന്ന ഭക്ഷണം കൃത്യമായി ദഹിക്കാനും, വ്യായാമത്തിന് ഗുണമുണ്ടാകാനും, ശരീരത്തിന്റെ ആകെ ധർമ്മങ്ങൾ ചിട്ടയായി മുന്നോട്ടുപോകാനുമെല്ലാം വെള്ളം അത്യാവശ്യമാണ്.

ഭക്ഷണം കഴിക്കുന്നതിനു മുൻപായി രണ്ട് ഗ്ലാസ് വെള്ളം കുടിക്കണമെന്നാണ് വിദഗ്ധർ പറയുന്നത്. ഇത് വിശപ്പ് കുറയ്‌ക്കുകയും ശരീരത്തിൽ എത്തുന്ന ഭക്ഷണത്തെ നന്നായി ദഹിപ്പിക്കുകയും ചെയ്യും. ഇത് പെട്ടെന്ന് തന്നെ തടി കുറക്കും. ദഹന പ്രക്രിയയ്‌ക്കും, ഹോർമോൺ പ്രവർത്തനങ്ങൾക്കും ഒഴിച്ചു കൂട്ടാൻ പറ്റാത്ത ഘടകമായതിനാൽ ഒന്നോ രണ്ടോ ഗ്ലാസ്‌ ശുദ്ധജലം അതിരാവിലെ വെറും വയറ്റിൽ കുടിക്കുന്നത്‌ ആരോഗ്യത്തിന്‌ വളരെ നല്ലതാണ്‌. നാല് ലിറ്റർ വെള്ളം ഒരു ദിവസം കുടിച്ചാൽ ശരീരത്തിലുള്ള വിഷാംശവും കൊഴുപ്പും പെട്ടെന്ന് ഇളകി പോകും. അങ്ങനെ നിങ്ങളുടെ തടിയും കുറയും.

 

ശരീരത്തിലെത്തുന്ന കൊഴുപ്പ് വിവിധ പ്രവർത്തനങ്ങൾക്കാവശ്യമായി വരുന്ന ഊർജ്ജമാക്കി നമ്മൾ മാറ്റിയെടുക്കുന്നുണ്ട്. ഈ പ്രക്രിയ ത്വരിതപ്പെടുത്താനും അതുവഴി കൊഴുപ്പിന്റെ അളവ് കുറയ്‌ക്കാനും വെള്ളം സഹായിക്കുന്നു. പലപ്പോഴും അതിയായി ദാഹിക്കുകയും അതുവഴി ക്ഷീണം അനുഭവപ്പെടുകയും ചെയ്യുമ്പോൾ പലരും അത് വിശപ്പാണെന്ന് തെറ്റിദ്ധരിച്ച് ഭക്ഷണം കഴിക്കാൻ തിടുക്കപ്പെടാറുണ്ട്. ചില സമയങ്ങളിൽ ഭക്ഷണം കഴിച്ച് അൽപസമയത്തിന് ശേഷം പോലുമാകാം ഈ അനുഭവം. അപ്പോഴും എന്തെങ്കിലും സ്നാക്സിലേക്ക് അഭയം പ്രാപിക്കാനാണ് മിക്കവരും ശ്രമിക്കുക. ഇത് ഒഴിവാക്കാനായി ഒരു ഗ്ലാസം വെള്ളമങ്ങ് കുടിക്കുക. അതോടെ വിശപ്പ് ശമിച്ചതായി തോന്നും. ഇത്തരത്തിൽ അമിതമായി ഭക്ഷണം കഴിക്കുന്ന ശീലം ഉപേക്ഷിക്കുക

shortlink

Related Articles

Post Your Comments

Related Articles


Back to top button