Latest NewsNewsIndia

15 വയസായ മുസ്ലീം പെൺകുട്ടിക്ക് സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കാം, മാതാപിതാക്കളുടെ എതിർപ്പിന് പ്രസക്തിയില്ല: ഹൈക്കോടതി

റാഞ്ചി: മുസ്ലീം വ്യക്തിനിയമം അനുസരിച്ച് പതിനഞ്ചു വയസായ പെണ്‍കുട്ടിക്ക് സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കാമെന്ന് ഝാര്‍ഖണ്ഡ് ഹൈക്കോടതി. മാതാപിതാക്കളുടെ എതിര്‍പ്പിന് ഇതില്‍ പ്രസക്തിയൊന്നുമില്ലെന്ന് ജസ്റ്റിസ് സഞ്ജയ് കുമാര്‍ ദ്വിവേദി വിധിന്യായത്തില്‍ പറഞ്ഞു. പതിനഞ്ചു വയസായ പെണ്‍കുട്ടിയെ വിവാഹം കഴിച്ചയാള്‍ക്കെതിരായ ക്രിമിനല്‍ കേസ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്.

മുസ്ലീം വ്യക്തി നിയമം അനുസരിച്ച് പതിനഞ്ചു വയസ് പൂര്‍ത്തിയായ പെണ്‍കുട്ടിക്കു വിവാഹം കഴിക്കാമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജിയില്‍ പറയുന്ന പെണ്‍കുട്ടിക്കു പതിനഞ്ചു വയസ് തികഞ്ഞിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ കേസ് നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി. പെണ്‍കുട്ടി സ്വന്തം താല്പര്യപ്രകാരം തന്നോടൊപ്പം വന്നതാണെന്നും വിവാഹം കഴിഞ്ഞതായും ഭര്‍ത്താവ് കോടതിയെ അറിയിച്ചു.

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കുടിശ്ശികയായ ക്ഷേമ പെന്‍ഷന്‍ അടുത്ത മാസം വിതരണം ചെയ്യും : ധനമന്ത്രി ബാലഗോപാല്‍

ഇക്കാര്യം സമ്മതിച്ച പെണ്‍കുട്ടി വിവാഹത്തോടെ വീട്ടുകാരുടെ എതിര്‍പ്പ് ഇല്ലാതായതായും കോടതിയില്‍ അറിയിച്ചു. പിന്നീട് പിതാവിന്റെ അഭിഭാഷകനും സമാനമായ നിലപാട് കോടതിയില്‍ സ്വീകരിച്ചു. ഇതെല്ലാം കണക്കിലെടുത്താണ് ഹൈക്കോടതി ഉത്തരവ്. നേരത്തെ, മകളെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.

വിവാഹിതയായാല്‍ പോലും പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുമായുള്ള ലൈംഗിക ബന്ധം പോക്‌സോ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് അടുത്തിടെ കേരള ഹൈക്കോടതി വിധിച്ചിരുന്നു. വ്യക്തിനിയമത്തേക്കാള്‍ മുകളിലാണ് പോക്‌സോ നിയമം എന്ന് കര്‍ണാടക ഹൈക്കോടതിയും വ്യക്തമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button