KottayamKeralaNattuvarthaLatest NewsNews

ക​ട​യു​ട​മ​യ്ക്ക് നേരെ ആ​ക്ര​മണം : മൂ​ന്നു​പേ​ര്‍ കൂ​ടി പൊലീസ് പിടിയിൽ

ച​ങ്ങ​നാ​ശേ​രി ഫാ​ത്തി​മാ​പു​രം പ​ള്ളി​വീ​ട് അ​ര്‍ഫാ​ന്‍ അ​സ്‌​ല​ഫ് (21), വാ​ഴ​പ്പ​ള്ളി പാ​റ​ച്ചേ​രി​ല്‍ ജി​ത്തു ( ജി​റ്റു-18), പെ​രു​ന്ന പാ​ല​ത്തി​ങ്ക​ല്‍ സാ​വി​യോ സെ​ബാ​സ്റ്റ്യ​ന്‍ (21) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്

ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി​യി​ല്‍ ക​ട​യു​ട​മ​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ഒ​ളി​വി​ലായി​രു​ന്ന മൂ​ന്നു​പേ​ര്‍ കൂ​ടി അറസ്റ്റിൽ. ച​ങ്ങ​നാ​ശേ​രി ഫാ​ത്തി​മാ​പു​രം പ​ള്ളി​വീ​ട് അ​ര്‍ഫാ​ന്‍ അ​സ്‌​ല​ഫ് (21), വാ​ഴ​പ്പ​ള്ളി പാ​റ​ച്ചേ​രി​ല്‍ ജി​ത്തു ( ജി​റ്റു-18), പെ​രു​ന്ന പാ​ല​ത്തി​ങ്ക​ല്‍ സാ​വി​യോ സെ​ബാ​സ്റ്റ്യ​ന്‍ (21) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്. ച​ങ്ങ​നാ​ശേ​രി പൊലീ​സ് ആണ് പ്രതികളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ച​ങ്ങ​നാ​ശേ​രി പാ​ല​ത്ര ബൈ​പാ​സ് റോ​ഡി​ലു​ള്ള ടീ ​ഷോ​പ്പി​ലാണ് സംഭവം. ക​ട​യു​ട​മ​യു​മാ​യി വാ​ക്കു​ത​ര്‍ക്ക​മു​ണ്ടാ​ക്കി ഇവർ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​തു​ക​ണ്ട് ത​ട​സം പി​ടി​ക്കാ​ന്‍ വ​ന്ന ക​ട​യു​ട​മ​യു​ടെ സു​ഹൃ​ത്തു​ക്ക​ളെ​യും പ്രതികൾ മ​ർ​ദ്ദി​ച്ചു.

Read Also : സർക്കാരിന് തിരിച്ചടി: തുഷാര്‍ വെളളാപ്പളളിയുടെ അറസ്റ്റ് തടഞ്ഞ് തെലങ്കാന ഹൈക്കോടതി

ഫാ​ത്തി​മാ​പു​ര​ത്തു​നി​ന്നും എ​സ്എ​ച്ച്ഒ റി​ച്ചാ​ര്‍ഡ് വ​ര്‍ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. കേ​സി​ലെ മ​റ്റു പ്ര​തി​ക​ളാ​യ ഷി​ഹാ​ന്‍, ബാ​സി​ത് അ​ലി, ജോ​സ​ഫ് സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നി​വ​രെ ക​ഴി​ഞ്ഞ​ദി​വ​സം പി​ടി​കൂ​ടി​യി​രു​ന്നു. പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കിയ ശേഷം റി​മാ​ന്‍ഡ് ചെ​യ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button