Latest NewsNewsLife StyleDevotional

പൂജാവസാനത്തില്‍ കര്‍പ്പൂരം കത്തിക്കുന്നതിന് പിന്നിൽ

പൂജാവസാനത്തില്‍ കര്‍പ്പൂരം കത്തിക്കുന്നത്‌ ബോധത്തിന്റെ സൂചകമാണ്‌. കത്തിയശേഷം ഒന്നും അവശേഷിക്കാത്ത വസ്തുവാണ്‌ കര്‍പ്പൂരം. അപ്രകാരം, ശുദ്ധവര്‍ണ്ണവും അഗ്നിയിലേക്ക്‌ എളുപ്പം ലയിക്കുന്നതുമായ കര്‍പ്പൂരം നമ്മുടെ ഉള്ളില്‍ ശുദ്ധി സാത്വികരൂപമായ ബോധരൂപമാര്‍ന്നിരിക്കുന്ന ആത്മതത്വമാണ്‌.

Read Also: ഡിജിറ്റൽ രൂപ പരീക്ഷണാടിസ്ഥാനത്തിൽ ഇന്ന് പുറത്തിറങ്ങും, കൂടുതൽ വിവരങ്ങൾ അറിയാം

പ്രാപഞ്ചികമായ എല്ലാം ഈശ്വരനു നല്‍കിയശേഷം നാം നമ്മുടെ ആത്മാവിനെക്കൂടി ഈശ്വരനില്‍ വിലയം പ്രാപിപ്പിക്കുക എന്ന ലക്ഷ്യത്തിന്റെ സൂചനയാണ്‌ കര്‍പ്പൂരം കത്തിക്കല്‍. ഇങ്ങനെ ചന്ദനം മുതല്‍ കര്‍പ്പൂരം വരെ ഈ പ്രപഞ്ചത്തിന്റെ സ്ഥൂലസൂക്ഷ്മമാകുന്ന വസ്തുക്കളായ എല്ലാറ്റിനെയും പ്രതിനിധീകരിക്കുമ്പോള്‍ ഈശ്വരപൂജ ഈ സമ്പൂര്‍ണ്ണ ലോകത്തേയും അനുഭവിപ്പിക്കുന്ന രീതിയിലുള്ള ഒരു മഹാസംരംഭമായിത്തീരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button