ThrissurLatest NewsKeralaNattuvarthaNews

ദേശീയപാതയിൽ പട്ടാപ്പകൽ യുവാവിന് വെട്ടേറ്റു

കടപ്പുറം വട്ടേക്കാട് പുതുവീട്ടിൽ ബദറുവിനാണ് (32) പരിക്കേറ്റത്

ചാവക്കാട്: ദേശീയപാതയിൽ പട്ടാപ്പകൽ യുവാവിന് വെട്ടേറ്റു. കടപ്പുറം വട്ടേക്കാട് പുതുവീട്ടിൽ ബദറുവിനാണ് (32) പരിക്കേറ്റത്.

Read Also : വിഴിഞ്ഞത്ത് കേന്ദ്രസേനയെ വിന്യസിക്കുന്നതില്‍ എതിര്‍പ്പില്ല, ഹൈക്കോടതിയില്‍ നിലപാട് അറിയിച്ച് സര്‍ക്കാര്‍

വ്യാഴാഴ്ച ഉച്ചക്ക് 1.30-ന് ചേറ്റുവ രാജ ഐലന്റിനടുത്താണ് സംഭവം. തലക്കു പിന്നിൽ വെട്ടേറ്റ യുവാവിനെ ആദ്യം ചേറ്റുവ ടി.എം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് ചാവക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തിൽ ചാവക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button