Latest NewsNews

വാക്കറൂ: ഫുട്ബോൾ വേൾഡ് കപ്പ് പ്രവചന മത്സരങ്ങൾക്ക് തുടക്കമിട്ടു

ലോകത്തെമ്പാടും ഫുട്ബോൾ ആരവങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ വേൾഡ് കപ്പ് പ്രവചനങ്ങൾക്ക് തുടക്കമിട്ട് പ്രമുഖ പാദരക്ഷാ നിർമ്മാതാക്കളായ വാക്കറൂ. പ്രവചന മത്സരത്തിലെ വിജയികളെ കാത്തിരിക്കുന്നത് വമ്പൻ സമ്മാനങ്ങളാണെന്ന് വാക്കറൂ ഇതിനോടകം അറിയിച്ചിട്ടുണ്ട്. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കും. ഡിസംബർ 18 വരെയാണ് പ്രവചന മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.

ഏകദേശം രണ്ടായിരത്തിലേറെ വിജയികൾക്ക് സ്മാർട്ട് വാച്ച്, സ്മാർട്ട് ഫോൺ, ബ്ലൂടൂത്ത് ഹെഡ് ഫോൺ, ആമസോൺ വൗച്ചറുകൾ തുടങ്ങിയ സമ്മാനങ്ങളാണ് സ്വന്തമാക്കാൻ സാധിക്കുക. കൂടാതെ, മറ്റ് ആകർഷകമായ സമാനങ്ങളും വാക്കറൂ ഒരുക്കിയിട്ടുണ്ട്. ഇത്തവണ വെർച്വൽ ഫുട്ബോൾ അനുഭവിച്ചറിയാനുള്ള അവസരവും ഒരുക്കുന്നുണ്ട്. തിരഞ്ഞെടുക്കപ്പെട്ട ഏതാനും വിജയികൾക്കാണ് വെർച്വലായി ഫുട്ബോൾ ആസ്വദിക്കാനുള്ള അവസരം ലഭിക്കുന്നത്.

Also Read: ‘ഇന്ത്യ മതന്യൂനപക്ഷങ്ങൾക്ക് ഏറ്റവും കൂടുതല്‍ പരിഗണന നൽകുന്ന രാജ്യം’: ആഗോള ന്യൂനപക്ഷ റിപ്പോർട്ട് പുറത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button