ThiruvananthapuramNattuvarthaLatest NewsKeralaNews

ഒ​ന്നേകാ​ൽ വ​യ​സുകാരനെ കെ​ട്ടി തൂ​ക്കി​ : അ​മ്മ വാ​ട​ക വീ​ട്ടി​ൽ ജീവനൊടുക്കി

ശാ​സ്ത​മം​ഗ​ലം കൊ​ച്ചാ​ർ റോ​ഡി​ൽ ന​ന്ദ​ന( 21) ആ​ണ് മരിച്ചത്

തി​രു​വ​ന​ന്ത​പു​രം: ഒ​ന്നേകാ​ൽ വ​യ​സ് മാത്രമുള്ള മ​ക​നെ കെ​ട്ടി തൂ​ക്കി​യ​ശേ​ഷം അ​മ്മ വാ​ട​ക വീ​ട്ടി​ൽ ജീവനൊടുക്കി. ശാ​സ്ത​മം​ഗ​ലം കൊ​ച്ചാ​ർ റോ​ഡി​ൽ ന​ന്ദ​ന( 21) ആ​ണ് മരിച്ചത്. ഒ​ന്നേ കാ​ൽ വ​യ​സു​ള്ള റ​യാ​നെ കെ​ട്ടി തൂ​ക്കി​യ​ശേ​ഷം ആണ് വീട്ടമ്മ ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. കുഞ്ഞിനെ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ എ​സ്എ​ടി​ ആശുപത്രിയി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Read Also : റോ​ഡി​ന്‍റെ അ​രി​ക് ഇ​ടി​ഞ്ഞ് കാ​ർ തോ​ട്ടി​ൽ വീണു : യാ​ത്ര​ക്കാ​ർ ര​ക്ഷ​പ്പെ​ട്ടത് അ​ദ്ഭു​ത​ക​ര​മാ​യി

ഇ​ന്ന​ലെ വൈ​കു​ന്നേ​രം ന​ന്ദ​നെ​യെ കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്ന് യു​വ​തി​യു​ടെ അ​ച്ഛ​ൻ വാ​ട​ക വീ​ടി​ന്‍റെ ബാ​ൽ​ക്ക​ണി വ​ഴി നോ​ക്കി​യ​പ്പോ​ഴാ​ണ് ദു​ര​ന്തം ക​ണ്ടത്. മു​റി​ക്കു​ള്ളി​ൽ പ്ര​വേ​ശി​ച്ച​പ്പോ​ൾ കെ​ട്ടി​തൂ​ക്കി നി​ർ​ത്തി​യി​രു​ന്ന റ​യാ​ന് ജീ​വ​നു​ള്ള​താ​യി ക​ണ്ട​തി​നെ തു​ട​ർ​ന്ന് എ​സ്എ​ടി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

പ്രണയവിവാഹമായിരുന്നു ന​ന്ദ​നയുടേത്. മൂ​ന്നു​മാ​സം മു​മ്പ് ഭ​ർ​ത്താ​വ് ആ​ത്മ​ഹ​ത്യ ചെ​യ്തി​രു​ന്നു. ഇ​തി​ൽ മ​നംനൊ​ന്താ​കും ആ​ത്മ​ഹ​ത്യയെന്നാണ് നി​ഗമനം. മൃതദേഹം പൊലീസ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button