CinemaMollywoodLatest NewsNews

മോശമായി സ്പര്‍ശിക്കുന്നത് ഇപ്പോഴും ഒരു പ്രശ്‌നമാണ്, ഒരിക്കൽ എനിക്കും നേരിടേണ്ടിവന്നു: ഐശ്വര്യ ലക്ഷ്മി

തന്റെ കരിയറിൽ തനിക്കുണ്ടായ മോശം അനുഭവത്തെപ്പറ്റി തുറന്ന് പറഞ്ഞ് നടി ഐശ്വര്യ ലക്ഷ്മി. എല്ലാ സ്ത്രീകളുടെയും ജീവിതത്തിൽ മോശമായ സ്പർശനങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ടാവുമെന്നും ചെറുപ്പത്തില്‍ ഗുരുവായൂരിൽവച്ച് അങ്ങനെ ഒരു സംഭവം തനിക്കും നേരിടേണ്ടിവന്നിട്ടുണ്ടെന്നും ഐശ്വര്യ പറയുന്നു.

‘എല്ലാ സ്ത്രീകളുടെയും ജീവിതത്തിൽ മോശമായ സ്പർശനങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ടാവും. മോശമായി സ്പര്‍ശിക്കുന്നത് ഇപ്പോഴും ഒരു പ്രശ്‌നമാണ്. ഇപ്പോഴും നമ്മളതിലൂടെ കടന്നു പോവുന്നു. ചെറുപ്പത്തില്‍ ഗുരുവായൂരിൽവച്ച് അങ്ങനെ ഒരു സംഭവം എനിക്കും നേരിടേണ്ടിവന്നു. കോയമ്പത്തൂരില്‍ വച്ച് ഒരു സിനിമാ പ്രമോഷനിടെയും അങ്ങനെ സംഭവിച്ചു’.

‘ഇപ്പോള്‍ അങ്ങനെ എന്തെങ്കിലും ഉണ്ടായാൽ ഞാൻ പ്രതികരിക്കും. പക്ഷേ ചെറിയ പ്രായത്തിൽ എങ്ങനെ പ്രതികരിക്കണമെന്നു നമുക്ക് അറിയില്ലല്ലോ.അത്തരം കാര്യങ്ങള്‍ പിന്നീടും നമ്മുടെ മനസ്സില്‍ നില്‍ക്കും. അന്ന് ഗുരുവായൂരിൽ മഞ്ഞയില്‍ സ്‌ട്രോബറി പ്രിന്റുകള്‍ ഉള്ള ഉടുപ്പായിരുന്നു ധരിച്ചത്. മഞ്ഞ നിറമുള്ള വസ്ത്രം ധരിച്ചാല്‍ മോശമായെന്തെങ്കിലും നടക്കുമെന്ന് പിന്നീടു കുറേക്കാലം ഞാന്‍ കരുതിയിരുന്നു’.

Read Also:- യുവാവിന്റെ മൃതദേഹം തെങ്ങിന്‍ ചുവട്ടില്‍ കണ്ടെത്തിയ സംഭവം : രണ്ടുപേര്‍ കസ്റ്റഡിയില്‍

‘പക്ഷേ പിന്നെ ഞാനതിനെ തരണം ചെയ്തു. ഇപ്പോള്‍ ഞാന്‍ കൂടുതലായും ധരിക്കുന്ന കളര്‍ മഞ്ഞയാണ്. ഇത്തരം പ്രശ്‌നങ്ങളില്‍ മാറ്റമുണ്ടാകുമോ എന്ന് എനിക്കറിയില്ല. ‘ഗാര്‍ഗി’ പോലുള്ള സിനിമകളില്‍ അവ ചര്‍ച്ച ചെയ്യുന്നുണ്ട്. ഇത്തരം സിനിമകള്‍ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കും. ഇത്തരം സാഹചര്യങ്ങളിലൂടെ കടന്ന് പോവുന്നവരുടെ മാനസിക സംഘര്‍ഷങ്ങള്‍ ചര്‍ച്ചയാവണം’ ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button