ThrissurLatest NewsKeralaNattuvarthaNews

മകള്‍ക്ക് മുന്‍പില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ പിതാവ് പിടിയിൽ

പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പിതാവിനെ കുന്നംകുളം പൊലീസ് സംഘം അറസ്റ്റ് ചെയ്‍തത്

കുന്നംകുളം: മകള്‍ക്ക് മുന്‍പില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ പിതാവ് അറസ്റ്റില്‍. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പിതാവിനെ കുന്നംകുളം പൊലീസ് സംഘം അറസ്റ്റ് ചെയ്‍തത്. മദ്യപിച്ചെത്തി നഗ്നത പ്രദര്‍ശനം നടത്തുകയും മര്‍ദ്ദിക്കുകയും നിത്യസംഭവമായതോടെ പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Read Also : തൈറോയ്ഡ് പ്രശ്നമുള്ളവർ ഈ ഭക്ഷണങ്ങൾ നിർബന്ധമായും ഡയറ്റിൽ ഉൾപ്പെടുത്തൂ

കഴിഞ്ഞ മാസം മുപ്പതാം തീയതി പെണ്‍കുട്ടി കിടക്കുന്ന റൂമിലെത്തി പിതാവ് നഗ്നതാ പ്രദര്‍ശനം നടത്തി. നാലാം തീയതി മദ്യപിച്ചെത്തി ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. തുടർന്ന്, പെണ്‍കുട്ടി പൊലീസിൽ പരാതി നൽകുകയായിരുന്നു.

Read Also : കണ്ണിന് കീഴെ ടീ ബാഗുകൾ ഉപയോഗിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!

ദിവസവും മദ്യപിച്ചെത്തുന്ന പ്രതി അമ്മയെയും പെണ്‍കുട്ടിയെയും മര്‍ദ്ദിക്കാറുണ്ടെന്നും ആയുധങ്ങള്‍ കാണിച്ച്‌ കൊല്ലുമെന്ന് ഭീഷണിപ്പെടുത്താറുണ്ടെന്നും പെണ്‍കുട്ടി പൊലീസിന് നല്‍കിയ പരാതിയിൽ പറയുന്നു.

പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments


Back to top button