Latest NewsFood & Cookery

കൊഞ്ചപ്പം കഴിച്ചിട്ടുണ്ടോ? വേഗത്തിൽ തയ്യാറാക്കാം രുചികരമായ ഈ വിഭവം

പ്രഭാത ഭക്ഷണത്തിന് വെറൈറ്റി ആഗ്രഹിക്കുന്നവർക്കായി ഒരു നോൺ വെജ് വിഭവം പരിചയപ്പെടാം. അൽപ്പം കൊഞ്ച് ഉണ്ടെങ്കിൽ ഇത് തയ്യാറാക്കാം.

അപ്പത്തിന് ആവശ്യമായ സാധനങ്ങൾ:
പച്ചരി – അരക്കിലോ
പഞ്ചസാര – ഒരു ടീസ്പൂൺ
തേങ്ങ വെളളം (പുളിപ്പിച്ചത്) – ഒരു കപ്പ്
വറുത്ത അരിപ്പൊടി – 1 ടേബിൾ സ്പൂൺ
ഉപ്പ് പാകത്തിന്

ഉണ്ടാക്കുന്ന വിധം:
കുതിർത്ത അരി കുറച്ച് വെളളമൊഴിച്ച് നന്നായി അരക്കണം. ഇതിലേക്ക് പുളിപ്പിച്ച തേങ്ങ വെളളവും പഞ്ചസാരയും വറുത്ത അരിപ്പൊടിയും പാകത്തിന് ഉപ്പും ചേർത്ത് എട്ടു മണിക്കൂർ വെക്കണം. അപ്പ ചട്ടി ചൂടാക്കി എണ്ണ പുരട്ടിയ ശേഷം മാവൊഴിച്ച് പരത്തുക. മുപ്പത് സെക്കന്റ് മൂടിവെച്ചശേഷം തുറന്ന് അപ്പത്തിനു നടുക്കായി രണ്ടോ മൂന്നോ കൊഞ്ചും ​ചാറും ഒഴിക്കുക. മൂടി വെച്ച് കുറച്ചുകൂടി നേരം വേവിക്കുക. കൊഞ്ചപ്പം തയാറായിക്കഴിഞ്ഞു.

കൊ‍ഞ്ച് ​കറി തയാറാക്കുന്നതിന് ആവശ്യമായവ,
കൊഞ്ച് – അരക്കിലോ
തക്കാളി – 2
സവാള – 3
ഇഞ്ചി- വെളുത്തുളളി പേസ്റ്റ് – 1 ടേബിൾസ്പൂൺ
കറിപ്പൊടി – 1 ടേബിൾസ്പൂൺ
കറിവേപ്പില – 1 തണ്ട്
വെളിച്ചെണ്ണ – ആവശ്യത്തിന്
തേങ്ങാപ്പാൽ – 2 ടേബിൾസ്പൂൺ
ഉപ്പ് പാകത്തിന്

ഉണ്ടാക്കുന്ന വിധം:
എണ്ണ ചൂടാക്കി ഇഞ്ചി-വെളുത്തുളളി ചതച്ചതും സവാള അരിഞ്ഞതും ചേർത്ത് നന്നായി വയറ്റുക. ഇതിലേക്ക് കറിപ്പൊടിയും തക്കാളി അരിഞ്ഞതും ചേർക്കണം. എണ്ണ തെളിയുമ്പോൾ ഇതിലേക്ക് കൊഞ്ച് ഉപ്പ് ചേർത്ത് കറിവേപ്പിലയും ഇട്ട് ഇളക്കി നന്നായി വേവിച്ചെടുക്കണം. കറി കുറുകി കട്ടിയാവുമ്പോൾ ഇറക്കിവെച്ച് തേങ്ങാപ്പാൽ ചേർത്തുകൊടുക്കാം.

കടപ്പാട്: ഗ്രീന്‍ വുഡ്‌സ്, തേക്കടി, ഇടുക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button