ErnakulamLatest NewsKeralaNattuvarthaNews

എം.ഡി.എം.എയുമായി യുവാക്കൾ അറസ്റ്റിൽ

തേവര ഫെറി ഓശാണിത്തറയില്‍ ഗിരീഷാണ് (28) പിടിയിലായത്

മരട്: നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. തേവര ഫെറി ഓശാണിത്തറയില്‍ ഗിരീഷാണ് (28) പിടിയിലായത്. പനങ്ങാട് പൊലീസ് പിടികൂടിയത്.

ട്രാഫിക് ഡെപ്യൂട്ടി കമീഷണര്‍ ശശിധരന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഉദയത്തുംവാതിലിലുള്ള സ്വകാര്യ ലോഡ്ജില്‍ പനങ്ങാട് എസ്.എച്ച്.ഒ ജിന്‍സണ്‍ ഡൊമിനിക്കിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

Read Also : മുമ്പ് കണ്ടിട്ടില്ലാത്ത തരത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്: ധനമന്ത്രി കെ.എൻ ബാലഗോപാൽ

അതേസമയം, എം.ഡി.എം.എയുമായി യുവാവിനെ പനങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കരമന കുന്നുംപുറത്ത് വീട്ടില്‍ മണികണ്ഠനാണ് പിടിയിലായത്.

Read Also : സൂരറൈ പോട്രില്‍ അപര്‍ണ ചെയ്ത റോളിലേക്ക് ഞാന്‍ നേരത്തെ ഓഡിഷന് ചെന്നിരുന്നു: : ഐശ്വര്യ ലക്ഷ്മി

നെട്ടൂര്‍ ഐ.എന്‍.ടി.യു.സി ജങ്ഷന് സമീപത്തു നിന്ന് പനങ്ങാട് എസ്.എച്ച്.ഒ ജിന്‍സണ്‍ ഡൊമിനിക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.

വ്യത്യസ്ത സംഭവങ്ങളിലായി അറസ്റ്റിലായ രണ്ടുപേരെയും കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button