Latest NewsNewsBusiness

എൽഐസി: വാട്സ്ആപ്പ് സേവനം ആരംഭിച്ചു, ചെയ്യേണ്ടത് ഇത്രമാത്രം

വാട്സ്ആപ്പിലൂടെ 10 സേവനങ്ങളാണ് എൽഐസി വാഗ്ദാനം ചെയ്യുന്നത്

രാജ്യത്തെ ഇൻഷുറൻസ് ഭീമനായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഉപഭോക്താക്കൾക്കായി വാട്സ്ആപ്പ് സേവനങ്ങൾ ആരംഭിച്ചു. എൽഐസി പോർട്ടലിൽ രജിസ്റ്റർ ചെയ്ത പോളിസി ഉടമകൾക്ക് എൽഐസിയുടെ വാട്സ്ആപ്പ് സേവനവും പ്രയോജനപ്പെടുത്താൻ സാധിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

വാട്സ്ആപ്പിലൂടെ 10 സേവനങ്ങളാണ് എൽഐസി വാഗ്ദാനം ചെയ്യുന്നത്. പ്രീമിയം അടയ്ക്കേണ്ട തീയതി, ബോണസ് വിവരം, പോളിസി സ്റ്റാറ്റസ്, വായ്പ യോഗ്യത ക്വട്ടേഷൻ, വായ്പ തിരിച്ചടവ് ക്വട്ടേഷൻ, വായ്പ പലിശ അടയ്ക്കേണ്ട തീയതി, പ്രീമിയം പേയ്ഡ് സർട്ടിഫിക്കറ്റ്, യൂലിപ്പ് സ്റ്റേറ്റ്മെന്റ്, എൽഐസി സർവീസ് ലിങ്ക്സ് തുടങ്ങിയ സേവനങ്ങളാണ് വാട്സ്ആപ്പ് മുഖാന്തരം ലഭിക്കുക.

Also Read: വിവാഹത്തിന് പട്ടു സാരിയുടുത്ത് സ്വർണവുമണിഞ്ഞ് ഇങ്ങനെ ഇളിച്ചു നിന്ന് മണവാട്ടി വേഷം കെട്ടാൻ എങ്ങനെ മനസ് വരുന്നു: സരയു

പോളിസി ഉടമകൾക്ക് വാട്സ്ആപ്പ് സേവനങ്ങൾ ലഭിക്കുന്നതിനായി 8976862090 എന്ന നമ്പർ മൊബൈലിൽ സേവ് ചെയ്തതിനുശേഷം ‘Hi’ എന്ന മെസേജ് അയക്കുക. തുടർന്ന് പോളിസി ഉടമയ്ക്ക് ഏത് സേവനമാണ് നൽകേണ്ടത് എന്ന് ചോദിച്ചുള്ള മെസേജ് ലഭിക്കുന്നതാണ്. സേവനങ്ങളുടെ പട്ടികയിൽ നിന്ന് ആവശ്യമായവ തിരഞ്ഞെടുത്തതിനുശേഷം വിവരങ്ങൾ അറിയാൻ സാധിക്കും. വാട്സ്ആപ്പ് സേവനം ആരംഭിക്കുന്നതിനു മുൻപ് എൽഐസി പോർട്ടൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button