Latest NewsIndia

‘ലൈംഗിക ബന്ധത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ സമ്മതം അനുമതിയായി കാണാനാകില്ല’: സുപ്രധാനവിധി

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പെണ്‍കുട്ടിയുടെ അനുമതി തേടിയിരുന്നുവെന്ന യുവാവിന്റെ വാദം തളളി ഡല്‍ഹി ഹൈക്കോടതി. നിയമത്തിന് നുന്നില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ സമ്മതം അനുമതിയായി കണക്കാക്കാനാകില്ലെന്നും കോടതി പരാമര്‍ശിച്ചു. കേസ് പരിഗണിക്കുന്നതിനിടെയാണ് യുവാവിന്റെ ജാമ്യം നിഷേധിച്ചുകൊണ്ടാണ് കോടതിയുടെ പരാമര്‍ശനം. ഇതോടൊപ്പം പെണ്‍കുട്ടി പ്രായപൂര്‍ത്തിയായെന്ന് വരുത്തി തീര്‍ക്കാന്‍ യുവാവ് ആധാര്‍ കാര്‍ഡ് തിരുത്താന്‍ ശ്രമിച്ചത് ഗുരുതരമായ കുറ്റമാണെന്നും കോടതി പറഞ്ഞു.

കൂടാതെ 23കാരനായ യുവാവ് വിവാഹിതനുമാണ്. ജാമ്യം നിഷേധിക്കാന്‍ ഇതുതന്നെ ഒരു കാരണമാണെന്നും കോടതി ഉത്തരവില്‍ പറഞ്ഞു. 2019ലാണ് മകളെ കാണാനില്ലെന്ന് പറഞ്ഞ് പെണ്‍കുട്ടിയുടെ അച്ഛന്‍ പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പൊലീസ് അന്വേഷണത്തില്‍ പെണ്‍കുട്ടിയെ ഉത്തര്‍പ്രദേശിലെ സംഭാല്‍ ജില്ലയില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. ശേഷം തിരികെ നാട്ടിലേക്ക് എത്തിച്ചു. എന്നാല്‍ പെണ്‍കുട്ടിക്കൊപ്പം കേസിലെ പ്രതിയായ യുവാവും കൂടെ ഉണ്ടായിരുന്നു.

ഒപ്പമുണ്ടായിരുന്നത് തന്റെ പുരുഷ സുഹൃത്താണെന്നും ഒന്നര മാസമായി ഇരുവരും ഒരുമിച്ചായിരുന്നു താമസമെന്നും പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. കൂടാതെ തന്റെ സമ്മതത്തോടെ യുവാവുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്നും അയാള്‍ക്കൊപ്പം ജീവിക്കാനാണ് താല്‍പ്പര്യമെന്നും പെണ്‍കുട്ടി പറഞ്ഞു. 2019 മുതല്‍ കസ്റ്റഡിയിലാണെന്നും ഇതുവരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലെന്നുമാണ് ജാമ്യാപേക്ഷയുമായെത്തിയ യുവാവിന്റെ വാദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button