AlappuzhaKeralaNattuvarthaLatest NewsNews

കാൽനടയാത്രക്കാരനു കണ്ടെയ്നർ ലോറിയിടിച്ചു ദാരുണാന്ത്യം

ഹരിപ്പാട് വെട്ടുവേനി സിന്ധു ഭവനത്തിൽ നാരായണ കാരണവർ(78) ആണ് മരിച്ചത്

ഹരിപ്പാട്: കാൽനടയാത്രക്കാരനു കണ്ടെയ്നർ ലോറിയിടിച്ചു ദാരുണാന്ത്യം. ഹരിപ്പാട് വെട്ടുവേനി സിന്ധു ഭവനത്തിൽ നാരായണ കാരണവർ(78) ആണ് മരിച്ചത്.

ചൊവ്വാഴ്ച വൈകിട്ട് കെ എസ് ആർ ടി സി ബസ് സ്റ്റേഷന് തെക്കുവശം അഞ്ചിന് ആയിരുന്നു അപകടം. കൊല്ലത്തു നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന ലോറി ഇടിക്കുകയായിരുന്നു.

Read Also : കുബ്ബൂസ് വീട്ടിൽ തന്നെ ഈ രീതിയിൽ ഉണ്ടാക്കാം: സൂപ്പറാണ്

ഉടൻ തന്നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പരിക്ക് ഗുരുതരമായതിനെ തുടർന്ന്, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയോടെ മരിക്കുകയായിരുന്നു.

സംസ്കാരം നടന്നു. ഭാര്യ: രുഗ്മിണി. മക്കൾ: മുരുകൻ, സിന്ധു. മരുമകൾ പ്രിയ.

shortlink

Related Articles

Post Your Comments

Related Articles


Back to top button