Latest NewsNewsAutomobile

എൻഡ് ഓഫ് സീസൺ ഓഫറിന് തുടക്കമിട്ട് നിപ്പോൺ ടൊയോട്ട, കൂടുതൽ വിവരങ്ങൾ ഇങ്ങനെ

പ്രാരംഭ എക്സ്ഷോറും വില 6.59 ലക്ഷം രൂപയാണ്

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി നിപ്പോൺ ടൊയോട്ട. ഇത്തവണ നിപ്പോൺ ടൊയോട്ടയിൽ ഗ്ലാൻസയുടെ എൻഡ് ഓഫ് സീസൺ ഓഫറിനാണ് തുടക്കമിട്ടിരിക്കുന്നത്. എൻഡ് ഓഫ് സീസണിൽ നിരവധി തരത്തിലുള്ള ആനുകൂല്യങ്ങളാണ് ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നത്. ഗ്ലാൻസ- എംടി മോഡലിന് അഞ്ച് വർഷം വാറന്റി, 10,000 രൂപ വരെ എക്സ്ചേഞ്ച് ആനുകൂല്യം എന്നിവയാണ് നൽകുന്നത്. സ്റ്റോക്ക് തീരുന്നത് വരെയാണ് ആനുകൂല്യങ്ങൾ ലഭിക്കുകയെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

ആദ്യത്തെ ആറ് മാസത്തേക്ക് 4,099 രൂപ നിരക്കിലോ, 59 മാസത്തേക്ക് 9,999 രൂപ നിരക്കിലോ കുറഞ്ഞ മാസത്തവണകൾ അടച്ചതിനുശേഷം ഗ്ലാൻസ സ്വന്തമാക്കാൻ കഴിയും. പ്രാരംഭ എക്സ്ഷോറും വില 6.59 ലക്ഷം രൂപയാണ്. അതേസമയം, കാലതാമസമില്ലാതെ തന്നെ ചില പതിപ്പുകൾ ബുക്ക് ചെയ്ത ഉടൻ തന്നെ സ്വന്തമാക്കാൻ സാധിക്കുന്നതാണ്.

Also Read: കാ​​ർ ബൈ​​ക്കി​​ലി​​ടി​​ച്ച് അപകടം : ര​ണ്ടുപേർക്ക് ഗു​രു​ത​ര പ​രിക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button