Latest NewsNewsIndia

ഓടുന്ന ടാക്സിയില്‍ നിന്ന് 10 മാസം പ്രായമുള്ള കുഞ്ഞിനെ വലിച്ചെറിഞ്ഞ് അമ്മയെ ബലാത്സംഗത്തിന് ഇരയാക്കി, കുഞ്ഞ് മരിച്ചു

മുംബൈ: ഓടുന്ന ടാക്സിയില്‍ നിന്ന് പത്ത് മാസം പ്രായമുള്ള കുഞ്ഞിനെ വലിച്ചെറിഞ്ഞ് അമ്മയെ ബലാത്സംഗം ചെയ്തു. ടാക്സി കാറിലെ സഹയാത്രികരാണ് യുവതിയെ ബലാത്സംഗം ചെയ്യുകയും തടയാന്‍ ശ്രമിച്ചപ്പോള്‍ കുഞ്ഞിനെ പുറത്തേക്ക് വലിച്ചെറിഞ്ഞതും. റോഡില്‍ വീണ കുഞ്ഞ് തല്‍ക്ഷണം മരിച്ചു. ഇന്നലെ മഹാരാഷ്ട്ര പാല്‍ഘടില്‍ മുംബൈ-അഹമ്മദാബാദ് ഹൈവേയിലാണ് ദാരുണമായ സംഭവം.

Read Also: ശ്വാസകോശ കാന്‍സര്‍, തിരിച്ചറിയാതെ പോകുന്ന ഈ ലക്ഷണങ്ങള്‍ തീര്‍ച്ചയായും ശ്രദ്ധിക്കുക

പെല്‍ഹാറില്‍ നിന്ന് പൊഷെറിലേക്ക് പോവുകയായിരുന്നു യുവതിയും കുഞ്ഞും. ഇവര്‍ മറ്റ് യാത്രക്കാര്‍ക്കൊപ്പം കാബ് (ടാക്സി) ഷെയര്‍ ചെയ്താണ് യാത്ര ചെയ്തിരുന്നത്. യാത്രയ്ക്കിടെ കാബ് ഡ്രൈവറും സഹയാത്രികരും ചേര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. പ്രതിരോധിക്കാന്‍ ശ്രമിച്ചപ്പോള്‍ കുഞ്ഞിനെ അമ്മയുടെ കൈയ്യില്‍ നിന്ന് വലിച്ചെടുത്ത് പുറത്തേക്കെറിയുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. ബലാത്സംഗത്തിന് ശേഷം യുവതിയെയും കാബിനുള്ളില്‍ നിന്ന് പുറത്തേക്ക് തള്ളിയിട്ടു.

പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെ ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് വിവരം. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് വരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button