KottayamLatest NewsKeralaNattuvarthaNews

കാറിടിച്ച് വീട്ടമ്മ മരിച്ച സംഭവം : ഡ്രൈവർ പൊലീസ് പിടിയിൽ

കോഴിക്കോട് കൊറ്റപള്ളി പുത്തൻപുരയിൽ ജയപ്രദീപാണ് (21) പൊലീസ് പിടിയിലായത്

പൊൻകുന്നം: കാറിടിച്ച് വീട്ടമ്മ മരിച്ച സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ. കോഴിക്കോട് കൊറ്റപള്ളി പുത്തൻപുരയിൽ ജയപ്രദീപാണ് (21) പൊലീസ് പിടിയിലായത്.

ഞായറാഴ്ച ഉച്ചയോടെയാണ് അപകടം നടന്നത്. പൊൻകുന്നം-പാലാ റോഡിൽ എലിക്കുളം ഭാഗത്ത് നടന്നുപോകുകയായിരുന്ന വീട്ടമ്മയെ ഇയാൾ ഓടിച്ച കാര്‍ ഇടിക്കുകയും വീട്ടമ്മ മരണപ്പെടുകയുമായിരുന്നു.

Read Also : പ്രഭാത സവാരിക്കിടെ ഗൃഹനാഥന് കാറിടിച്ച് ദാരുണാന്ത്യം : സിസിടിവി ദൃശ്യം പുറത്ത്

അപകടത്തെ തുടർന്ന്, പൊൻകുന്നം പൊലീസ് സ്ഥലത്തെത്തുകയും എസ്.എച്ച്.ഒ എൻ. രാജേഷിന്‍റെ നേതൃത്വത്തിലുള്ള സംഘം ഡ്രൈവറെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button