Latest NewsNewsInternationalOmanGulf

മുംബൈയിൽ നിന്ന് മസ്‌കത്തിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിച്ച് വിസ്താര എയർലൈൻസ്

മുംബൈ: മുംബൈയിൽ നിന്ന് മസ്‌കത്തിലേക്ക് നേരിട്ടുള്ള വിമാന സർവ്വീസുകൾ ആരംഭിച്ചതായി വിസ്താര എയർലൈൻസ്. മുംബൈയിൽ നിന്ന് മസ്‌കത്തിലേക്കും തിരികെയുമുള്ള വിമാന സർവ്വീസുകളുടെ ടിക്കറ്റുകൾ https://book.airvistara.com എന്ന വിലാസത്തിൽ ലഭ്യമാണ്.

Read Also: താൻ കാമുകനയച്ച ന​ഗ്ന ഫോട്ടോകൾ മുഴുവൻ രണ്ടാനച്ഛന്റെ കമ്പ്യൂട്ടറിൽ : യുവതി വയോധികനെ കൊലപ്പെടുത്തി

ഉദ്ഘാടന സർവ്വീസിന്റെ ഭാഗമായി മുംബൈയിൽ നിന്ന് മസ്‌കത്തിലേക്കുള്ള വിമാനം ഡിസംബർ 12 ന് രാത്രി 8:28-ന് യാത്ര പുറപ്പെടുകയും, ഒമാൻ സമയം രാത്രി 9:46-ന് മസ്‌കറ്റിൽ എത്തിച്ചേരുകയും ചെയ്തു. മസ്‌കറ്റിൽ നിന്ന് മുംബൈയിലേക്കുള്ള വിമാനം രാത്രി 10:56-ന് പുറപ്പെടുകയും ഡിസംബർ 13-ന് പുലർച്ചെ 2:55-ന് മുംബൈയിൽ എത്തിച്ചേരുകയും ചെയ്തു.

നിലവിൽ ഈ സർവ്വീസ് പ്രഖ്യാപിച്ചിരിക്കുന്നത് ഡിസംബർ 12 മുതൽ മാർച്ച് 23 വരെയാണെന്ന് നേരത്തെ വിസ്താര അറിയിച്ചിരുന്നു. ദിനംതോറും സർവ്വീസ് നടത്തുന്ന രീതിയിലാണ് ഈ റൂട്ടിൽ വിസ്താര സേവനങ്ങൾ ആരംഭിച്ചിരിക്കുന്നത്. A320neo വിമാനങ്ങളാണ് ഈ റൂട്ടിൽ ഉപയോഗിക്കുന്നതെന്നും വിസ്താര അറിയിച്ചു.

Read Also: അതിര്‍ത്തികള്‍ കാക്കാന്‍ ഇന്ത്യയുടെ സേനാവിഭാഗങ്ങള്‍ സജ്ജം, ചൈനീസ് കടന്നുകയറ്റം ധീരമായി പ്രതിരോധിച്ചു: രാജ്‌നാഥ് സിംഗ്

shortlink

Related Articles

Post Your Comments

Related Articles


Back to top button