Latest NewsNewsTechnology

ഐഫോൺ ഉപയോക്താക്കൾക്ക് സന്തോഷ വാർത്ത, ഇന്ന് മുതൽ 5ജി സേവനങ്ങൾ ഉപയോഗിക്കാൻ അവസരം

ഐഫോണിലെ സെറ്റിംഗ്സിൽ 5ജി ഓപ്ഷൻ മാനുവലി ഇനേബിൾ ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കണം

ഇന്ത്യയിലെ ഐഫോൺ ഉപയോക്താക്കൾക്ക് 5ജി സേവനങ്ങൾ ഇന്ന് മുതൽ ലഭിച്ചു തുടങ്ങും. റിപ്പോർട്ടുകൾ പ്രകാരം, 5ജി സപ്പോർട്ട് ചെയ്യുന്ന ഐഫോണുകളിലാണ് സേവനങ്ങൾ ഉപയോഗിക്കാൻ സാധിക്കുക. ഇതിനായി 5ജി സപ്പോർട്ട് ചെയ്യുന്ന ഐഫോണുകൾ ഐഒഎസ് 16.2ലേക്ക് അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്. ജിയോ, എയർടെൽ തുടങ്ങിയ സേവന ദാതാക്കളുടെ 5ജി നെറ്റ്‌വർക്ക് ലഭ്യമായ നഗരങ്ങളിൽ മാത്രമാണ് 5ജി സേവനങ്ങൾ ഉപയോഗിക്കാൻ കഴിയുക.

ഡൽഹി, മുംബൈ, ബെംഗളൂരു തുടങ്ങിയ പ്രധാന നഗരങ്ങളിൽ രണ്ട് സേവന ദാതാക്കളും 5ജി സേവനങ്ങൾ ഉറപ്പുവരുത്തുന്നുണ്ട്. ആദ്യ ഘട്ടത്തിൽ ഐഫോൺ 14, ഐഫോൺ 13, ഐഫോൺ 12, ഐഫോൺ എസ്ഇ 3 തുടങ്ങിയ ഫോണുകളിലാണ് 5ജി ലഭിച്ചു തുടങ്ങുക. അപ്ഡേറ്റ് ചെയ്യുന്നതിനു പുറമേ, ഐഫോണിലെ സെറ്റിംഗ്സിൽ 5ജി ഓപ്ഷൻ മാനുവലി ഇനേബിൾ ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കണം.

Also Read: കൂര്‍ക്കംവലി ഇല്ലാതാക്കാം ഈ പൊടിക്കൈകളിലൂടെ

രാജ്യത്തെ കൂടുതൽ നഗരങ്ങളിലേക്ക് 5ജി സേവനങ്ങൾ വ്യാപിപ്പിക്കാൻ ജിയോയും എയർടെലും ലക്ഷ്യമിടുന്നുണ്ട്. നിലവിൽ, പരീക്ഷണാടിസ്ഥാനത്തിലാണ് 5ജി സേവനങ്ങൾ നൽകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button