WayanadKeralaNattuvarthaLatest NewsNews

വയനാട് സ്വദേശിയായ കപ്പല്‍ ജീവനക്കാരനെ കാണാതായതായി പരാതി

വാളാട് നരിക്കുഴിയില്‍ ഷാജി-ഷീജ ദമ്പതികളുടെ മകന്‍ എൻ.എസ്. പ്രജിത്തിനെയാണ് കാണാതായത്

മാനന്തവാടി: വയനാട് സ്വദേശിയായ കപ്പല്‍ ജീവനക്കാരനെ കാണാതായതായി പരാതി. വാളാട് നരിക്കുഴിയില്‍ ഷാജി-ഷീജ ദമ്പതികളുടെ മകന്‍ എൻ.എസ്. പ്രജിത്തിനെയാണ് കാണാതായത്.

Read Also : ഭാരത് ജോഡോ യാത്രയിൽ റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജനും: ഇപ്പോൾ കാര്യം മനസ്സിലായെന്ന് സോഷ്യൽ മീഡിയ

കപ്പല്‍ ജീവനക്കാര്‍ ആണ് പ്രജിത്തിനെ കാണാതായ വിവരം വീട്ടുകാരെ അറിയിച്ചത്. വിശാഖപട്ടണത്തു നിന്ന് ഗുജറാത്തിലേക്കുള്ള യാത്രാമധ്യേയാണ് പ്രജിത്തിനെ കാണാതായതെന്നാണ് കപ്പൽ ജീവനക്കാർ അറിയിച്ചത്. കപ്പല്‍ തീരമടുക്കാത്തതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ഷിപ്പിംഗ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ വിശ്വ ഏക്ത കപ്പലിലെ ട്രെയിനിയാണ് പ്രജിത്ത്.

സംഭവത്തിൽ, പ്രജിത്തിന്‍റെ ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button