ThrissurKeralaNattuvarthaLatest NewsNews

യുവതിയെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു : പ്രതി അറസ്റ്റില്‍

കുന്നംകുളം സ്വദേശിനിയായ യുവതിയെ ആണ് ഇയാൾ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചത്

തൃശൂര്‍: യുവതിയെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ പ്രതി അറസ്റ്റില്‍. തൃശൂര്‍ അന്തിക്കാട് സ്വദേശി ആരോമല്‍ രാജ് ആണ് പിടിയിലായത്. കുന്നംകുളം സ്വദേശിനിയായ യുവതിയെ ആണ് ഇയാൾ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചത്.

നവംബര്‍ പതിനഞ്ചിനാണ് കേസിനാസ്പദമായ സംഭവം. പട്ടാപകല്‍ ആഡംബരകാറില്‍ എത്തിയ പ്രതി യുവതിയെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിക്കുകയായിരുന്നു. രാവിലെ തൊട്ടു യുവതിയെ കാണാതായതോടെ ഭര്‍ത്താവ് കുന്നംകുളം പൊലീസിൽ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന്, പൊലീസ് നടത്തിയ അന്വേഷണത്തില്‍ ആണ് കുന്നംകുളം ചെമ്മണ്ണൂര്‍ സ്വദേശിയായ ആരോമല്‍രാജാണ് യുവതിയെ തട്ടിക്കൊണ്ടുപോയതെന്ന് കണ്ടെത്തിയത്. നേരത്തെ പരിചയക്കാരായിരുന്നു ഇരുവരും. യുവതി പ്രതിയില്‍ നിന്നും നിരന്തരം ശല്യം നേരിട്ടിരുന്നു.

Read Also : കെഎൽ രാഹുലും ആതിയ ഷെട്ടിയും വിവാഹിതരാകുന്നു

വീടിനു മുമ്പില്‍ നില്‍ക്കുകയായിരുന്ന യുവതിയെ ബലംപ്രയോഗിച്ച്‌ കാറില്‍ കയറ്റി കൊണ്ടുപോയ യുവാവ്, പകലും രാത്രിയും കാറില്‍ ബന്ദിയാക്കി മര്‍ദ്ദിച്ചു. പിറ്റേന്നു രാവിലെയാണ് ആരോമല്‍രാജിന്റെ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട് യുവതി ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ അഭയം തേടിയത്. പിന്നാലെ, നടത്തിയ അന്വേഷണത്തില്‍ തട്ടിക്കൊണ്ടുപോയ കാര്‍ വഴിമധ്യേ മാറ്റി. ഇതിനു സഹായം ചെയ്തു കൊടുത്ത സുഹൃത്തിനെ ആദ്യമേ പൊലീസ് പിടികൂടിയിരുന്നു. തട്ടിക്കൊണ്ടുപോയ കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button