PalakkadKeralaNattuvarthaLatest NewsNews

വീട്ടിൽ കഞ്ചാവ് ചെടി നട്ടുവളർത്തി : യുവാവ് പൊലീസ് പിടിയിൽ

പാലക്കാട് പുതുശ്ശേരി കാളാണ്ടിത്തറ അശ്വിൻ രാജിനെയാണ് (21) അറസ്റ്റ് ചെയ്തത്

പുതുശ്ശേരി: വീട്ടിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ യുവാവ് അറസ്റ്റിൽ. പാലക്കാട് പുതുശ്ശേരി കാളാണ്ടിത്തറ അശ്വിൻ രാജിനെയാണ് (21) അറസ്റ്റ് ചെയ്തത്. കസബ പൊലീസ് ആണ് യുവാവിനെ അറസ്റ്റ് ചെയ്‌തത്.

Read Also : ഇന്ത്യയെ വിമർശിച്ച് പാക്ക് മാധ്യമ പ്രവർത്തകന്റെ ചോദ്യം, തക്ക മറുപടിയുമായി വിദേശകാര്യമന്ത്രി: വിഡിയോ

ക്രിസ്മസ്- പുതുവത്സര ഡ്രൈവിന്റെ ഭാഗമായി പുതുശ്ശേരി കാളാണ്ടിത്തറ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. പൂച്ചെടികളുടെ മറവിലാണ് കഞ്ചാവ് ചെടി നട്ട് പിടിപ്പിച്ചിരുന്നത്.

പാലക്കാട് എ.എസ്.പി എ. ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിൽ കസബ ഇൻസ്പെക്ടർ എൻ.എസ്. രാജീവ്, സബ് ഇൻസ്പെക്ടർ എം. ഉദയകുമാർ, അസി. സബ് ഇൻസ്പെക്ടർമാരായ ടി.എ. ഷാഹുൽ ഹമീദ്, രമേഷ് എന്നിവർ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.

കഞ്ചാവ് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് കസബ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അശ്വിൻ രാജ് മുമ്പും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കി യുവാവിനെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button