Latest NewsNewsLife Style

പല്ലിന്‍റെ ആരോഗ്യം ഉറപ്പുവരുത്താം ഈ കാര്യങ്ങളിലൂടെ..

പല്ലിന്‍റെ ആരോഗ്യവുമായി ബന്ധപ്പെട്ട പല പ്രശ്നങ്ങളും നാം നേരിട്ടേക്കാം. ഇവയില്‍ മിക്കതും ശരിയായ രീതിയില്‍ പല്ലുകളെ സംരക്ഷിക്കാത്തതിനാല്‍ തന്നെ നേരിടുന്ന പ്രശ്നങ്ങളാണെന്ന് ഡെന്‍റിസ്റ്റുകള്‍  ചൂണ്ടിക്കാണിക്കുന്നു. പലപ്പോഴും പല്ലിന് കാര്യമായ പ്രശ്നങ്ങളുണ്ടാകുന്നതിന് ശേഷമാണ് അധികപേരും ഡെന്‍റിസ്റ്റുകളെ സമീപിക്കുന്നത്. എന്നാല്‍ നേരത്തെ തന്നെ ദിവസവും ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഈ പ്രയാസം ഒഴിവാക്കാവുന്നതേയുള്ളൂ. അത്തരത്തില്‍ പല്ലുകളുടെ ആരോഗ്യം ഉറപ്പുവരുത്തുന്നതിനായി നിത്യവും ചെയ്യാവുന്ന കാര്യങ്ങളെ കുറിച്ച് ഒന്നറിയാം.

ദിവസവും രാവിലെ ഉറക്കമുണര്‍ന്നയുടൻ നാം ബ്രഷ് ചെയ്ത് വായയും പല്ലുകളും വൃത്തിയാക്കാറുണ്ട്, അല്ലേ? എന്നാല്‍ ഇത് വെറുതെ ചെയ്താല്‍ പോര. വൃത്തിയായി തന്നെ ചെയ്തില്ലെങ്കില്‍ ഇതിന് ഫലം ലഭിക്കില്ല. അതിനാല്‍ പല്ലുകളും വായയും നല്ലതുപോലെ ശുചിയാകും വിധം ബ്രഷ് ചെയ്ത് ശീലിക്കുക.

രാവിലെ മാത്രമല്ല, രാത്രിയും ബ്രഷ് ചെയ്യല്‍ നിര്‍ബന്ധമാക്കണം. അത്താഴം കഴിഞ്ഞ് ഉറങ്ങാൻ പോകുന്നതിന് മുമ്പായി നല്ലതുപോലെ ബ്രഷ് ചെയ്ത് വായയും പല്ലുകളും വൃത്തിയാക്കിയ ശേഷം മാത്രം കിടക്കുക. മിക്കവരും ഇത് ചെയ്യാറില്ലെന്നതാണ് സത്യം.

പല്ലുകള്‍ വൃത്തിയാക്കുമ്പോള്‍ രണ്ട് പല്ലുകള്‍ക്കിടയിലുള്ള ഇടം എപ്പോഴും വൃത്തിയാക്കാൻ ആളുകള്‍ മറന്നുപോകുകയോ അല്ലെങ്കില്‍ മടിക്കുകയോ ചെയ്യാറുണ്ട്. ഈ ശീലമില്ലെങ്കിലും ക്രമേണ പല്ലിന്‍റെ ആരോഗ്യം പ്രശ്നത്തിലാകാം. അതിനാല്‍ ഫ്ലോസിംഗ് നിര്‍ബന്ധമായും ചെയ്ത് ശീലിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button